മതവികാരം വ്രണപ്പെടുത്തി! ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തിരേ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​ഹ​ന ഫാ​ത്തി​മ​യ്ക്കെ​തിരേ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ക്കൊ​ടി​ത്താ​നം ആ​ർ. രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ൽ ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ക​വി​ത​യ്ക്കൊ​പ്പം ര​ഹ​ന​യും സ​ന്നി​ധാ​നം ന​ട​പ്പ​ന്ത​ൽ വ​രെ​യെ​ത്തി​യി​രു​ന്നു. ര​ഹ​ന ഫാ​ത്തി​മ ക​രു​തി​യി​രു​ന്ന ഇ​രു​മു​ടി​ക്കെ​ട്ടി​ൽ പേ​ര​യ്ക്ക​യും ഓ​റ​ഞ്ചു​മാ​യി​രു​ന്നെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts