കൊലപ്പാച്ചിൽ അവസാനിപ്പിക്കുക…! സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നിയമം ലംഘിച്ചുള്ള കൊ​ല​വി​ളി​ക്കെ​തി​രേ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധവുമായി സാമൂഹ്യ പ്രവർത്തകനായ പ്രകാശ് ചുനക്കര

prakash-chunakkaraചാ​രും​മൂ​ട്: കെ​പി റോ​ഡി​ലും ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ലും നി​യ​മം ല​ഘി​ച്ച് മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും ടി​പ്പ​ർ ലോ​റി​ക​ളു​ടെ​യും കൊ​ല​വി​ളി സ​ർ​വീ​സി​നെ​തി​രേ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം .സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശ് ചു​ന​ക്ക​ര​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും ടി​പ്പ​ർ ലോ​റി​ക​ളു​ടെ​യും കൊ​ല​പ്പാ​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ മു​യ​ർ​ത്തി കെ​പി റോ​ഡി​ൽ ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ൽ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

കൂ​ടാ​തെ നി​ര​വ​ധി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​ന​വും അ​തി​ൽ സു​ര​ക്ഷാ കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടും വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ൽ ലം​ഘി​ച്ച് ക​ട​ന്നു​പോ​കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നെ​ടു​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സി​ഗ്ന​ലി​ൽ ചു​വ​പ്പ് ലൈ​റ്റ് തെ​ളി​ഞ്ഞി​ട്ടും വേ​ഗ​ത​യി​ൽ പാ​ഞ്ഞെ​ത്തി​യ സ്വ​കാ​ര്യ ബ​സ് സി​ഗ്ന​ൽ നി​യ​മം ലം​ഘി​ച്ച് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചി​രു​ന്നു. വെ​ട്ടി​യാ​ർ ഹ​രി​വി​ലാ​സ​ത്തി​ൽ രാ​ജ​ൻ​പി​ള്ള​യു(54)​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്.

ചു​വ​പ്പ് സി​ഗ്ന​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ട​തു​വ​ശം ചേ​ർ​ത്ത് സ്കൂ​ട്ട​ർ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വേ​ഗ​ത​യി​ൽ എ​ത്തി​യ ബ​സ് സ്കൂ​ട്ട​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം സി​ഗ്ന​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു.

ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.  ഇ​തി​നി​ട​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഏ​ഴ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​യ​മം ലം​ഘി​ച്ച് സി​ഗ്ന​ൽ മ​റി​ക​ട​ന്ന​താ​യു​ള്ള കാ​മ​റാ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​ബ​സു​ക​ൾ​ക്കെ​തി​രെ​യും ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്.  മാ​ത്ര​മ​ല്ല വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലെന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.  അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കെ​പി റോ​ഡി​ൽ വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കും.

Related posts