ചതിച്ചതാ… എന്നെ ചതിച്ചതാ…! മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നടന്ന സംഭവം; ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​; വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രേ​ഖ

മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്ന് തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ടി രേ​ഖ.

ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. കെ. ​ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ന്ന​ഗൈ മ​ന്ന​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് അ​നു​വാ​ദ​മി​ല്ലാ​തെ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.

1986ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ കാ​മു​കി കാ​മു​ക​ന്മാ​രാ​യാ​ണ് ഇ​രു​വ​രും അ​ഭി​ന​യി​ച്ച​ത്. അ​ന്ന് 16 വ​യ​സാ​ണ് രേ​ഖ​യു​ടെ പ്രാ​യം. വെ​ള്ള​ച്ചാ​ട്ട​തി​ന് മു​ക​ളി​ല്‍ നി​ന്നും ചാ​ടു​ന്ന രം​ഗ​ത്തി​ന് മു​ന്‍​പാ​ണ് ക​മ​ല്‍ രേ​ഖ​യെ ചും​ബി​ച്ച​ത്. ഇ​തി​ന് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​ല്ലെ​ന്ന് രേ​ഖ പ​റ​ഞ്ഞു.

സ​ഹ​സം​വി​ധാ​യ​ക​നാ​യ സു​രേ​ഷ് കൃ​ഷ്ണ​യോ​ട് ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ, ഈ ​രം​ഗം ഒ​രി​ക്ക​ലും മോ​ശ​മാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല.

ഈ ​രം​ഗം ക​ണ്ട് അ​ച്ഛ​ന്‍ ചീ​ത്ത പ​റ​യു​മോ എ​ന്ന് ഭ​യ​പ്പെ​ട്ടി​രു​ന്നു. ത​ന്നെ പ​റ്റി​ച്ചാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് അ​മ്മ​യോ​ട് പ​റഞ്ഞിരുന്നു.

Related posts

Leave a Comment