ആധാറും ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധിപ്പിച്ചതിലൂടെ രാജ്യത്തിനുണ്ടായത് 1000 കോടി ഡോളറിന്റെ ലാഭം; സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ മേഖല വരെ ശക്തിപ്പെട്ടു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ അവകാശവാദങ്ങള്‍ ഇവയൊക്കെ

ജനങ്ങള്‍ എത്രയൊക്കെ പരിതപിച്ചാലും കുറ്റപ്പെടുത്തിയാലും കൂസലില്ലാതെ വീണ്ടും തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ സബ്‌സിഡി വിതരണത്തിനു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആധാറും ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പരും ബന്ധിപ്പിച്ചതിലൂടെ രാജ്യത്തിനു 1000കോടി ഡോളറിന്റെ ലാഭമുണ്ടായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ പരയുന്നത്. സാങ്കേതിക വിദ്യ സദ്ഭരണത്തിനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ കടുത്ത ഭീഷണിയാണെന്നും ഡിജിറ്റല്‍ ലോകം ഭീകരതയ്ക്കായി ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും മോദി പറഞ്ഞു. ഭീകരതയ്ക്കും തീവ്രവാദം വളര്‍ത്തുന്നതിനും ഡിജിറ്റല്‍ ലോകം ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം രാജ്യങ്ങള്‍ ഏറ്റെടുക്കണം. ഇന്റര്‍നെറ്റ് സൗകര്യം സുഗമമാകുന്നതിനൊപ്പം സൈബര്‍ ആക്രമണ സാധ്യതയും വര്‍ധിക്കുന്നു. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും അലങ്കോലമാക്കുന്നതും തുമ്പു മാത്രമാണ്. സൈബര്‍ കുറ്റവാളികളുടെ ആക്രമണങ്ങളില്‍ നിന്നു സമൂഹത്തെ രക്ഷിക്കേണ്ടതുണ്ട്. മോദി പറയുന്നു. .

 

Related posts