ച​ക്ക​ര​ക്ക​ൽ അ​ർ​ബ​ൻ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 20 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

ച​ക്ക​ര​ക്ക​ൽ: ബാ​ങ്കി​ൽ മു​ക്ക് പ​ണ്ട​ങ്ങ​ൾ പ​ണ​യം​വ​ച്ച് 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ച​ക്ക​ര​ക്ക​ൽ അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ​നി​ന്ന് ആ​റു മാ​സ​ത്തി​നി​ടെ വി​വി​ധ ത​വ​ണ​ക​ളി​ലാ​യി മു​ക്കു​പ​ണ്ട​ങ്ങ​ൾ പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ത​ല​മു​ണ്ട ഫാ​ത്തി​മാ​സി​ൽ പി. ​ഫൈ​സ​ൽ (34), മാ​ന്പ മു​ബാ​റ​ക്ക് മ​ൻ​സി​ലി​ൽ എം.​കെ. അ​ന​സ് (32) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന​ലെ അ​ർ​ബ​ൻ ബാ​ങ്കി​ലെ​ത്തി​യ ഇ​രു​വ​രും മു​ക്കു​പ​ണ്ടം വ​ച്ച് 1.25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്വ​ർ​ണാ​ഭ​ര​ണ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി​യ അ​പ്രൈ​സ​ർ ബാ​ങ്കി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ നേ​ര​ത്തെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളെ​ന്നു പ​റ​ഞ്ഞ് പ​ണ​യം വ​ച്ച​വ മു​ക്കു​പ​ണ്ട​മാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.

Related posts

Leave a Comment