ഇതര മതസ്ഥനെ വിവാഹം കഴിച്ചു ! വീട്ടിലെത്തിയ യുവതിയെ ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി; സംഭവം കലഞ്ഞൂരില്‍…

ഇതര മതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ആക്രമിച്ച് ബന്ധുക്കള്‍. കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ 24കാരിയാണ് ആക്രമണത്തിനിരയായത്

ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു.

മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.

Related posts

Leave a Comment