കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല, പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, ഒ​രു പ​ദ​വി​യും ഇ​ല്ലെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം തു​ട​രുമെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും ജീവശ്വാസത്തിലില്ല. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​വ​ര്‍​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ത​നി​ക്ക് മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യ​താ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

19 വ​ര്‍​ഷം​മു​മ്പ് ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന പ​ദ​വി​യി​ല്‍ വീ​ണ്ടും വ​ന്ന​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി. ദേ​ശീ​യ​ത​ല​ത്തി​ല്‍ ജൂ​നി​യ​റാ​യ പ​ല​രും പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​ല്‍ വി​ഷ​മമുണ്ടായി.

ആ​ര്‍​ക്കും ഉ​ണ്ടാ​യേക്കാവുന്ന വി​കാ​ര​ക്ഷോ​ഭ​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. വ്യ​ക്തി​പ​ര​മാ​യ ഉ​യ​ര്‍​ച്ച താ​ഴ്ച​ക​ള്‍​ക്ക​ല്ല പ്ര​സ​ക്തി​യെ​ന്ന് പി​ന്നീ​ട് ബോ​ധ്യ​മാ​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ ത​നി​ക്ക് പ​ദ​വി​ക​ള്‍ ഒ​ന്നു​മി​ല്ല. എ​ന്നി​ട്ടും സ​ര്‍​ക്കാ​രി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. പാ​ര്‍​ട്ടി ത​നി​ക്ക് ഒ​ട്ടേ​റെ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. 

കേ​ര​ള​ത്തി​ല്‍​നി​ന്ന് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം യോ​ഗ്യ​രാ​യ ആ​ളു​ക​ളാ​ണ്. ത​ന്നെ സ്ഥി​രം സ​മി​തി ക്ഷ​ണി​താ​വാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന് ന​ന്ദിയുണ്ട്.

ഒ​രു പ​ദ​വി​യും ഇ​ല്ലെ​ങ്കി​ലും താ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രുമെന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. തനി ക്ക് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.  

പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോഴാണ് പ്രവര്‍ത്തകസമിതി സംബന്ധിച്ച പ്രഖ്യാപ നം പുറത്തുവന്നത്. അപ്പോള്‍ ചാണ്ടി ഉമ്മന്‍റെ വിജയത്തിനായിരുന്നു പ്രഥമ പരിഗണനയെന്നും ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment