ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന പിണറായി വിജയന്‍ പൂർണ്ണ പരാജയമാണെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും റൂ​റ​ൽ എ​സ്പി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റി​നു പി​ന്നി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts