മുച്ഛേ ഹിന്ദി മാലൂം..! ഹി​ന്ദി പ്ര​സം​ഗം കൊ​ണ്ട് ഗുജറാത്തിൽ താ​ര​മാ​യി ചെ​ന്നി​ത്ത​ല;  മോദിസർക്കാരിന്‍റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള ചെന്നിത്തലയുടെ പ്രസംഗം വരവേറ്റത് കൈയടികളോടെ…


പ്ര​​ത്യേ​​ക ലേ​​ഖ​​ക​​ൻ
സ​​ബ​​ർ​​ക​​ന്ദ് (ഗു​​ജ​​റാ​​ത്ത്): ഗു​​ജ​​റാ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഹി​​ന്ദി പ്ര​​സം​​ഗം കൊ​​ണ്ടു താ​​ര​​മാ​​യി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. വ​​ട​​ക്ക​​ൻ ഗു​​ജ​​റാ​​ത്തി​​ലെ ബ​​യാ​​ഡ്, ഖ​​രേ​​ലു, ഖ​​ഡി എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന കോ​​ണ്‍ഗ്ര​​സ് റാ​​ലി​​ക​​ളി​​ൽ ചെ​​ന്നി​​ത്ത​​ല​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം.

ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ വീ​​ഴ്ച​​ക​​ളും ജ​​ന​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ളും അ​​ക്ക​​മി​​ട്ടു നി​​ര​​ത്തി​​യു​​ള്ള ചെ​​ന്നി​​ത്ത​​ല​​യു​​ടെ പ്ര​​സം​​ഗ​​ങ്ങ​​ളെ റാ​​ലി​​ക​​ളി​​ൽ ജ​​ന​​ക്കൂ​​ട്ടം വ​​ൻ​​കൈ​​യ​​ടി​​ക​​ളോ​​ടെ​​യാ​​ണു വ​​ര​​വേ​​റ്റ​​ത്.

മ​​ല​​യാ​​ളി നേ​​താ​​വി​​ന്‍റെ ഹി​​ന്ദി പ്ര​​സം​​ഗം അ​​ണി​​ക​​ളി​​ൽ കൗ​​തു​​ക​​വും ആ​​വേ​​ശ​​വു​​മാ​​യി.ബി​​ജെ​​പി​​യു​​ടെ ഗു​​ജ​​റാ​​ത്ത് മോ​​ഡ​​ൽ ക​​ള്ള​​വും കാ​​പ​​ട്യ​​വും ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ക്ക​​ലു​​മാ​​ണെ​​ന്ന് ചെ​​ന്നി​​ത്ത​​ല ആ​​രോ​​പി​​ച്ചു.

മി​​ക്ക​​യി​​ട​​ത്തും വെ​​ള്ള​​മി​​ല്ല, വെ​​ളി​​ച്ച​​മി​​ല്ല, റോ​​ഡു​​ക​​ളി​​ല്ല. തൊ​​ഴി​​ലി​​ല്ലാ​​യ്മ 35 ശ​​ത​​മാ​​ന​​മാ​​ണു ബി​​ജെ​​പി ഭ​​ര​​ണ​​ത്തി​​ൽ കൂ​​ടി​​യ​​ത്. നാ​​ലു വ​​ർ​​ഷം​കൊ​​ണ്ടു മൂ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​മാ​​രെ മാ​​റ്റി​​യ ബി​​ജെ​​പി​​ക്കു കീ​​ഴി​​ൽ സു​​സ്ഥി​​ര ഭ​​ര​​ണം പോ​​ലും ഉ​​ണ്ടാ​​യി​​ല്ലെ​​ന്നു അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്കു ഗു​​രു​​ത​​ര രോ​​ഗം ബാ​​ധി​​ച്ചി​​ട്ടും ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്ക് ഒ​​രു സ​​ഹാ​​യ​​വും കി​​ട്ടി​​യി​​ല്ല. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലാ​​കെ പ്ര​​തി​​സ​​ന്ധി​​യാ​​ണ്. എ​​ല്ലാ ക​​ർ​​ഷ​​ക​​രും ദു​​രി​​ത​​ത്തി​​ൽ തു​​ട​​രു​​ന്നു.

140 പേ​​ർ മ​​രി​​ച്ച മോ​​ർ​​ബി തൂ​​ക്കു​​പാ​​ലം ദു​​ര​​ന്ത​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​രെ സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണു സ​​ർ​​ക്കാ​​ർ ചെ​​യ്ത​​ത്. യ​​ഥാ​​ർ​​ഥ കു​​റ്റ​​ക്കാ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യി​​ല്ല.

പോ​​ലീ​​സ് എ​​ഫ്ഐ​​ആ​​റി​​ൽ ചൗ​​ക്കി​​ധാ​​റി​​നെ​​യാ​​ണു പ്ര​​തി​​യാ​​ക്കി​​യ​​ത്. ക​​രാ​​റെ​​ടു​​ത്തു കൊ​​ള്ള ന​​ട​​ത്തി ദു​​ര​​ന്ത​​ത്തി​​നു കാ​​ര​​ണ​​ക്കാ​​രാ​​യ​​വ​​രെ പ്ര​​തി​​യാ​​ക്കു​​ക പോ​​ലും ചെ​​യ്തി​​ല്ലെ​​ന്നു ചെ​​ന്നി​​ത്ത​​ല ബ​​യാ​​ഡി​​ലെ റാ​​ലി​​യി​​ൽ പ​​റ​​ഞ്ഞു.

Related posts

Leave a Comment