ഇ​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല, മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​തി​ഷേ​ധം മാ​ത്രം; സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മുടി മുറിച്ച് സിഎംഎസ് കോളജ് വിദ്യാര്‍ഥിനികൾ…


കോ​ട്ട​യം: സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ടി മു​റി​ച്ച് വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​എം​എ​സ് കോ​ള​ജ് കാ​മ്പ​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ള്‍ മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ രാ​ത്രി​യി​ലു​ണ്ടാ​യ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍ഥി​നി കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​നി അ​ഞ്ജ​ന കാ​ത​റി​ന്‍ ബി​നു, ഗൗ​രി​കൃ​ഷ്ണ, ല​ക്ഷി ച​ന്ദ്ര​ബോ​സ് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട വി​ദ്യാ​ര്‍ഥി​നി​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യ​വു​മാ​യി മു​ടി മു​റി​ച്ച​ത്. ഇ​വ​രു​ടെ പ്ര​തി​ഷേ​ത്തി​ന് ശ​ക്തി പ​ക​ര്‍ന്ന് മ​റ്റ് വി​ദ്യാ​ര്‍ഥി​ക​ളും ഒ​പ്പം കൂ​ടി.

ഇ​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല. മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​തി​ഷേ​ധം മാ​ത്രം. ഒ​രു സ്ത്രീ​യു​ടെ മാ​ത്രം സു​ര​ക്ഷ​യു​ടെ പ്ര​ശ്‌​ന​വു​മ​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വി​നും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട് -മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​നി അ​ഞ്ജ​ന കാ​ത​റി​ന്‍ ബി​നു പ​റ​ഞ്ഞു.

കോ​ള​ജ് അ​ധി​കാ​രി​ക​ളും വി​ദ്യാ​ർ​ഥി​സ​മ​ര​ത്തോ​ട് അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. കോ​ള​ജ് കാ​മ്പ​സി​ല്‍ എ​സ്എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​ഷേ​ധ​ച്ച​ങ്ങ​ല​യും തീ​ര്‍ത്തു.

ആ​ക്ര​മ​ണ സം​ഭ​വ​ത്തി​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തും ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോലീസ് അറസ്റ്റ് ചെയ്ത താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ർ, മു​ഹ​മ്മ​ദ് അ​സ‌്‌ലം, അ​ന​സ് അ​ഷ്‌​ക​ർ എ​ന്നിവർ റി​മാ​ന്‍ഡിലാണ്.

Related posts

Leave a Comment