പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീ​ജി​ത്ത് കേസ് സി​ബി​ഐ​  അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  പ്ര​തി​പ​ക്ഷ നേ​താ​വ് നിരാഹാര സമരത്തിനെന്ന്  എംഎം ഹസൻ

കോ​ട്ട​യം: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. എ​റ​ണാ​കു​ള​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത് വ​രെ​യാ​ണ് നി​രാ​ഹാ​രം സ​മ​രം.

സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ സ​സ്പെ​ൻ​ഡു ചെ​യ്യ​ണ​മെ​ന്നും ഹ​സ​ൻ കോ​ട്ട​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.യു​ഡി​എ​ഫി​ലേ​ക്ക് കെ.​എം. മാ​ണി തി​രി​ച്ചു​വ​ന്നാ​ൽ സ്വീ​ക​രി​ക്കും.

ഇ​ക്കാ​ര്യ​ത്തി​ൽ മാ​ണി മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യ​ക്ഷ മാ​റ്റം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത് കെ​പി​സി​സി​യി​ൽ​നി​ന്നു ത​ന്നെ. കെ​പി​സി​സി​യി​ലെ ഒ​രു വി​ഭാ​ഗ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ഹ​സ​ൻ കു​റ്റ​പ്പെ​ടു​ത്തി.

 

Related posts