മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ര​ങ്ക​പ്പാ​ത റോ​ഡിലെ മ​ണ്ണി​ടി​ച്ചി​ൽ;  സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആവശ്യവുമായി  യാ​ത്ര​ക്കാ​ർ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ര​ങ്ക​പ്പാ​ത റോ​ഡി​ൽ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​വു​ന്ന സ്ഥ​ല​ത്ത് വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ ന്ന ​യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി. മ​ഴ ചാ​റി​യാ​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.

തു​ര​ങ്ക​പ്പാ​ത​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് ഇ​രു​പ​ത​ടി ഉ​യ​ര​ത്തി​ലാ​ണ് മ​ണ്‍​തി​ട്ട​യു​ള്ള​ത്. പ​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളെ ക​യ​റ്റി നി​ര​വ​ധി ബ​സു​ക​ളും ഇ​തു​വ​ഴി​യാ​ണ് പ​തി വാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ന്പ​ത്തു​ച്ച​ള്ള ടൗ​ണി​ൽ​നി​ന്നും ന​ന്ദി​യോ​ട്, മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തേ​ക്ക് എ​ണ്ണ​മ​റ്റ യാ​ത്രാ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

Related posts