സോളാർ റിപ്പോർട്ടിന്‍റെ കാര്യത്തിൽ തലയിൽ മുണ്ടിട്ട് നടക്കില്ല; മുണ്ട് അരയിൽ തന്നെ കാണുമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎ മ്മിന്‍റെ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ നടപടിയെ ടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ് ചാണ്ടിക്കെതിരേ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

യുഡിഎഫ് നേതാക്കൾക്കെതിരായ സോളാർ റിപ്പോർട്ടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇക്കാര്യത്തിൽ തലയിൽ മുണ്ടിട്ട് നടക്കില്ല, മുണ്ട് അരയിൽ തന്നെ കാണും. ജഡ്ജിമാരുടെ നിയമോപദേശം എങ്ങനെ കിട്ടുമെന്ന് തനിക്ക് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

ഗെയില്‍ സമരത്തില്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത് നരനായാട്ടാണ്. സമരങ്ങളോടുള്ള ഇടത് സര്‍ക്കാരിന്‍റെ സമീപനം ദൗര്‍ഭാഗ്യകരമാണ്. റേഷന്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related posts