എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: ര​മ്യ ഹ​രി​ദാ​സ് കോ​ട​തി​യി​ലേക്ക്

പാ​ല​ക്കാ​ട്: എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ ത​നി​ക്കെ​തിരേ നടത്തിയ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ആ​ല​ത്തൂ​ർ മണ്ഡലത്തിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് കോടതിയിലേക്ക്. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രമ്യ ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.

ഈമാസം ഒന്നിന് പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് രമ്യയെ അധിക്ഷേപിച്ച് വിജയരാഘവൻ സംസാരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്‍റെ അപകീർത്തി പരാമർശം.

പരാമർശത്തിനെതിരേ മേയ് രണ്ടാം തീയതി തന്നെ ആലത്തൂർ ഡിവൈഎസ്പിക്ക് യുഡിഎഫ് പരാതി നൽകിയിരുന്നു. പരാതിയിൽ രമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Related posts