ബാറിൽ നിന്ന് പിടിച്ചെടുത്ത പഴകിയ മദ്യം കിണറിന് സമീപം പൊട്ടിച്ച് ഒഴിച്ചു; 2000 ലിറ്ററോളം വരുന്ന മദ്യം താഴ്ന്നെത്തിയത് സമീപത്തെ കിണറ്റിലും; വെള്ളംകുടിമുട്ടിച്ച എക്സൈസിന് കിട്ടിയ എട്ടിന്‍റെ പണിയിങ്ങനെ…

ചാ​ല​ക്കു​ടി: കെഎ​സ്ആ​ർ​ടി​സി റോ​ഡി​ൽ ബാ​ർ ഹോ​ട്ട​ലി​ലെ കാ​ലാ​വ​ധി തീ​ർ​ന്ന മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് കി​ണ​റി​നു സ​മീ​പം കു​ഴി​കു​ഴി​ച്ച് മ​ദ്യം ഒ​ഴു​ക്കി ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ലി​ന​മാ​യ കി​ണ​ർ എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ​റ്റി​ച്ചു. കി​ണ​റി​ലെ വെ​ള്ള​ത്തി​ന് മ​ദ്യ​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കി​ണ​ർ വ​റ്റി​ച്ച​ത്.

ഹോ​ട്ട​ലി​നു സ​മീ​പം ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന 18ഓ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റി​നു സ​മീ​പ​മാ​ണ് വി​ദേ​ശ​മ​ദ്യം ഒ​ഴു​ക്കി​യ​ത്. പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​നും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് എ​ക്സൈ​സ് ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​യാ​ണ്. പു​തി​യ വാ​ട്ട​ർ ക​ണ​ക്ഷ​ൻ എ​ടു​ത്തു കൊ​ടു​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ർ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ലാ​വ​ധി തീ​ർ​ന്ന 2000 ലി​റ്റ​റോ​ളം വി​ദേ​ശ മ​ദ്യ​കു​പ്പി​ക​ൾ പൊ​ട്ടി​ച്ച് ന​ശി​പ്പി​ച്ച് ഒ​ഴു​ക്കി​യ​ത്.

മാ​ളി​യേ​ക്ക​ൽ ജോ​ഷി​യു​ടെ കി​ണ​റി​ലാ​ണ് മ​ദ്യം ഒ​ഴു​കി എ​ത്തി​യ​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​പ​രി​സ​ര​ത്ത് മ​ദ്യ​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധ​മാ​ണ്.

Related posts

Leave a Comment