രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

fb-reji

ജംഷഡ്പുര്‍: ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 207 റണ്‍സ് പിന്തുടര്‍ന്ന ഛത്തിസ്ഗഡ് 187ന് ഓള്‍ഔട്ടായി. കേരളത്തിന് 20 റണ്‍സ് ലീഡ്. 179/9 എന്ന നിലയില്‍ മൂന്നാം ദിനം വെറും എട്ടു റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 57 റണ്‍സ് നേടിയിട്ടുണ്ട്.

കേരളത്തിനായി കെ. മോനിഷ് നാലു വിക്കറ്റും ഇഖ്ബാല്‍ അബ്ദുള്ള മൂന്നു വിക്കറ്റും നേടി. 37 റണ്‍സ് നേടിയ അഭിമന്യു ചൗഹാനാണ് ഛത്തിസ്ഗഡ് നിരയിലെ ടോപ് സ്‌കോറര്‍. 28 റണ്‍സുമായി എസ്.എസ്. റുയികര്‍ പുറത്താകാതെനിന്നു.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 207നു പുറത്തായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച കേരളത്തിന് 13 റണ്‍സ് കൂടി മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ പ്രേം ആണ് കേരള ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 41 റണ്‍സ് എടുത്തു. വാലറ്റത്ത് കെ.എസ്. മോനിഷ് 24 റണ്‍സ് എടുത്തതാണ് കേരള സ്‌കോര്‍ 200 കടക്കാന്‍ സഹായകമായത്. ഛത്തീസ്ഗഡിനായി എസ്.എസ്. റുയികര്‍ 50 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Related posts