ഞങ്ങള്‍ കടുത്ത പ്രണയത്തിലാണ് പക്ഷെ വിവാഹം കഴിക്കാനൊന്നും യാതൊരു പ്ലാനുമില്ല ! ഒടുവില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം. വിവാഹ വാര്‍ത്ത പുറത്തു വന്നാലുടന്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുമ്പോള്‍ പറയാമെന്നുമായിരിക്കും താരത്തിന്റെ മറുപടി.

ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്.
പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍.

ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്.

എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്സസ് ആയില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.

ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.

കല്യാണം കഴിക്കാം എന്നൊരു ലീഗല്‍ കോണ്‍ട്രാക്ട് ഞാന്‍ വെക്കാറില്ല, വിവാഹം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാന്‍ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നില്‍ക്കുന്ന ആളിനും പകരാനുള്ള ചാന്‍സ് ഉണ്ട്, ഞാന്‍ എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യാറുണ്ട്, അത് എല്ലാവര്ക്കും ഇഷ്ടപ്പെടില്ല, പിന്നെ ഇന്ന് കാണുന്ന പോലെ ആയിരിക്കില്ല നാളെ ആളുകള്‍. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു

Related posts

Leave a Comment