ഡ്രൈ​വിം​ഗ് ടെ​സ്റ്റിന് കൈക്കൂലി നൽകിയില്ല; കോ-​ഓ​പ്പ് ഡ്രൈ​വിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ടെ​സ്റ്റി​നു പു​റ​ത്ത്; വിവരം അന്വേഷിച്ചെത്തിയ സം​ഘം പ്ര​സി​ഡ​ന്‍റി​നു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉദ്യോഗസ്ഥന്‍റെ മ​ർ​ദ​നം

ത​ളി​പ്പ​റ​മ്പ്: കൈ​ക്കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ 20 പേ​രെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​പ്പി​ച്ചില്ലെന്നും തു​ട​ർ​ന്നു വി​വ​ര​മ​ന്വേ​ഷി​ച്ചെ​ത്തി​യ സം​ഘം പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന.​സെ​ക്ര​ട്ട​റി​യു​മാ​യ എ.​പി. നാ​രാ​യ​ണ​നെ (64) മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉദ്യോഗസ്ഥൻ മ​ർ​ദി​ച്ച​താ​യും പ​രാ​തി. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ നാ​രാ​യ​ണ​നെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു​രാ​വി​ലെ 8.30 ഓ​ടെ കാ​ത്തി​ര​ങ്ങാ​ട്ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പ​യ്യ​ന്നൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ 20 പേ​ർ​ക്കു ടെ​സ്റ്റ് നി​ഷേ​ധി​ച്ച വി​വ​ര​മ​റി​ഞ്ഞാ​ണു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ നാ​രാ​യ​ണ​ൻ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ലെ​ത്തി​യ​ത്. ഇ​തേ​ക്കു​റി​ച്ചു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ മ​ർ​ദി​ച്ച​താ​യാ​ണു പ​രാ​തി.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് നാ​രാ​യ​ണ​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ഉ​ട​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

Related posts