‘ക​ല്ല​റ തു​റ​ന്ന് റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ട് വാ​ച​ക​മ​ടി​ക്ക്’: ഇ​ള​യ മ​ക​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ച ഷ​ഫീ​ന ബീ​വി​ക്ക് മ​റു​പ​ടി​യു​മാ​യി രേ​ണു സു​ധി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ഷ​ഫീ​ന ബീ​വി എ​ന്ന യു​വ​തി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രേ​ണു സു​ധി. ഇ​ള​യ മ​ക​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​നു​ള്ള ഷെ​ഫീ​ന ബീ​വി​യു​ടെ വെ​ല്ലു​വി​ളി​ക്കാ​ണ് രേ​ണു പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

‌’എ​ന്‍റെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്ക​ണം എ​ന്ന് ഷെ​ഫീ​ന ബീ​വി ഒ​രു​പാ​ട് കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട്. തെ​ളി​യി​ക്കാം. നി​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു പോ​യാ​ൽ മ​തി. അ​ത് നി​ങ്ങ​ളു​ടെ സ്വ​ന്തം ചെ​ല​വി​ൽ ചെ​യ്യ​ണം. സു​ധി ചേ​ട്ട​ന്‍റെ ക​ല്ല​റ തു​റ​ന്ന് റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ഡി​എ​ൻ​എ ടെ​സ്റ്റ് ചെ​യ്തി​ട്ട് വാ​ച​ക​മ​ടി​ച്ചാ​ൽ മ​തി. മ​രി​ച്ചു​പോ​യ ഒ​രാ​ളു​ടെ ഡി​എ​ൻ​എ ടെ​സ്റ്റ് ആ​കു​മ്പോ​ൾ ക​ല്ല​റ തു​റ​ന്ന് വേ​ണ​മ​ല്ലോ. അ​ത് നി​ങ്ങ​ളാ​യി​ട്ടു ചെ​യ്‌​തോ​ളൂ, അ​ങ്ങ​നെ തെ​ളി​യി​ക്കാ​ൻ ഞാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ളു​ടെ പി​ന്നി​ൽ ആ​രെ​ല്ലാ​മു​ണ്ട് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ത് വി​ഷ​യ​മ​ല്ല. പെ​ണ്ണാ​ണെ​ങ്കി​ൽ, എ​ന്നെ വെ​ല്ലു​വി​ളി​ച്ച കാ​ര്യം സ്വ​ന്തം നി​ല​യി​ൽ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി കാ​ണി​ക്ക​ണം”, എ​ന്ന് രേ​ണു സു​ധി പ​റ​ഞ്ഞു.

കി​ച്ചു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം, വീ​ട്ടി​ൽ നി​ന്നും വി​ളി​ക്കു​ക​യും മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും, കി​ച്ചു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല എ​ന്നും രേ​ണു പ​റ​യു​ന്നു. ”കി​ച്ചു​വി​ന്‍റെ സ്ഥാ​ന​ത്ത് റി​ത​പ്പ​ൻ ആ​ണെ​ങ്കി​ൽ പോ​ലും എ​ന്ന ത​ള്ളി പ​റ​ഞ്ഞാ​ൽ അ​വ​നെ ഞാ​ൻ അ​വ​ന്‍റെ വ​ഴി​ക്ക് വി​ടും. പി​ന്നാ​ലെ പോ​യി ശ​ല്യം ചെ​യ്യാ​ൻ നി​ൽ​ക്കു​ക​യി​ല്ല. കി​ച്ചു ത​ള്ളി പ​റ​ഞ്ഞാ​ലും ബൈ ​പ​റ​യും ഞാ​ൻ. ഇ​രു​പ​ത്തി​ര​ണ്ട് വ​യ​സു​ള്ള യു​വാ​വാ​ണ് കി​ച്ചു. അ​വ​നെ പി​റ​കെ പോ​യി ശ​ല്യം ചെ​യ്യേ​ണ്ട കാ​ര്യം ഇ​ല്ല. എ​ന്ന് ക​രു​തി അ​മ്മ എ​ന്ന രീ​തി​യി​ൽ കി​ച്ചു​വി​നോ​ടു​ള്ള സ്നേ​ഹം ഒ​രി​ക്ക​ലും ഇ​ല്ലാ​താ​വി​ല്ല. ആ​ദ്യ​മാ​യി എ​ന്നെ അ​മ്മ​യെ​ന്ന് വി​ളി​ച്ച​ത് കി​ച്ചു​വാ​ണ്. ആ ​ഒ​രു സ്നേ​ഹം അ​വ​നോ​ട് എ​ന്നും എ​നി​ക്ക് ഉ​ണ്ടാ​കും’, എ​ന്നും രേ​ണു കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment