കൊച്ചി: ഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് എംഎഡിഎംഎയുമായി റിന്‍സിയെ പിടികൂടിയത്. യുവതിക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശംവച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു.
ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റിൻസി റൂമെടുത്ത് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പിടിയിലായിരുന്നു.
