കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകന് നാട്ടുകാരുടെ വക മഞ്ഞ്‌ പ്രയോഗം

കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകനെ മഞ്ഞ് വാരിയെറിഞ്ഞ് പ്രദേശവാസികള്‍. ഇറാഖിലെ കുര്‍ദ്ദിസ്ഥാനിലാണ് ഏറെ വ്യത്യസ്തമായ സംഭവം.

കാലാവസ്ഥയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തിന് നേര്‍ക്ക് ആദ്യം ഒരാളാണ് മഞ്ഞ് വാരിയെറിഞ്ഞത്. തുടര്‍ന്ന് സമീപം നിന്നവരെല്ലാം മഞ്ഞ് എറിയാന്‍ തുടങ്ങി.

ഇത് പ്രതിരോധിച്ചുകൊണ്ട് ഇദ്ദേഹം റിപ്പോര്‍ട്ടിംഗ് തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Related posts

Leave a Comment