വീ​ണ്ടും ര​ശ്‌മി​ക​യു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ

തെ​ന്നി​ന്ത്യ​ൻ താ​രം ര​ശ്മി​ക​യു​ടേ​തെ​ന്ന ത​ര​ത്തി​ൽ വീ​ണ്ടും ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ക്ര​ഷ്മി​ക എ​ന്ന ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഫാ​ൻ പേ​ജു​ക​ളി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ശ്മി​ക​യെ​ന്ന് തോ​ന്നി​ക്കു​ന്ന വീ​ഡി​യോ​യാ​ണ്. ക​റു​ത്ത വ​സ്ത്ര​മാ​ണ് പു​തിയ വീ​ഡി​യോ​യി​ൽ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നത്.

നേ​ര​ത്തെ, ര​ശ്മി​ക​യു​ടേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ച്ച മ​റ്റൊ​രു ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ വി​വാ​ദ​മാ​യി​രു​ന്നു. ലി​ഫ്റ്റി​ലേ​ക്ക് താ​രം ഓ​ടി​ക്ക​യ​റു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വീ​ഡി​യോ. സം​ഭ​വ​ത്തി​ൽ ശ​ശ്മി​ക​യെ​ക്കൂ​ടാ​തെ പ്ര​തി​ക​ര​ണ​വു​മാ​യി അ​മി​താ​ഭ് ബ​ച്ച​ൻ, വി​ജ​യ് ദേ​വ​ര​കൊ​ണ്ട തു​ട​ങ്ങി​യ പ്ര​മു​ഖ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ആ​ദ്യ വീ​ഡി​യോ​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സ​റാ​യ സാ​റാ പ​ട്ടേ​ലി​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം എ​ഐ ഉ​പ​യോ​ഗി​ച്ച് ര​ശ്മി​ക​യു​ടെ മു​ഖം ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ര​ശ്മി​ക മ​ന്ദാ​ന രം​ഗ​ത്ത് വ​ന്നി​രു​ന്നു.

എ​ന്‍റേ​തെന്ന പേ​രി​ൽ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന ഡീ​പ്‌ ഫേ​ക്ക് വീ​ഡി​യോ കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ടി വ​രു​ന്ന​ത് തീ​ർ​ത്തും വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​ത്ത​ര​മൊ​രു കാ​ര്യം എ​നി​ക്ക് മാ​ത്ര​മ​ല്ല ഇ​തു​പോ​ലെ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗം കാ​ര​ണം ഇ​ര​യാ​കു​ന്ന ഓരോ​രു​ത്ത​ർ​ക്കും അ​ങ്ങേ​യ​റ്റം ഭീ​തി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ഇ​ന്ന്, ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ലും ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ലും, എ​നി​ക്ക് സു​ര​ക്ഷ​യും പി​ന്തു​ണ​യും ന​ൽ​കു​ന്ന എ​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഞാ​ൻ ന​ന്ദി പ​റ​യു​ന്നു.

എ​ന്നാ​ൽ ഞാ​ൻ സ്‌​കൂ​ളി​ലോ കോ​ളജി​ലോ പ​ഠി​ക്കു​മ്പോ​ഴാ​ണ് എ​നി​ക്ക് ഇ​ത് സം​ഭ​വി​ച്ച​തെ​ങ്കി​ൽ, എ​നി​ക്ക് ഇ​ത് എ​ങ്ങ​നെ നേ​രി​ടാ​ൻ ക​ഴി​യു​മെ​ന്ന് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ശ്മി​ക വ്യ​ക്ത​മാ​ക്കി​യ​ത്. രണ്ടാമതും തന്‍റെ ഡീപ് ഫേക് വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts

Leave a Comment