റി​സോ​ർ​ട്ട് വി​വാ​ദം; “പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ…’  ല​ക്ഷ്യ​മി​ട്ട​ത് ഒ​രു വെ​ടി​ക്ക് മൂ​ന്ന് പ​ക്ഷി; ത​ന്ത്രം മെ​ന​ഞ്ഞവരെ പാർട്ടി കണ്ടെത്തി

ന​വാ​സ് മേ​ത്ത​ർ
ത​ല​ശേ​രി: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ളി​ക്ക​ത്തി കെ​ട്ട​ട​ങ്ങി​യ സി​പി​എ​മ്മി​ലെ റി​സോ​ർ​ട്ട് വി​വാ​ദം വീ​ണ്ടും ആ​ളി​ക്ക​ത്തി​ച്ച​തി​നു പി​ന്നി​ലെ ബു​ദ്ധികേ​ന്ദ്രം തി​രി​ച്ച​റി​ഞ്ഞ് പാ​ർ​ട്ടി.

ഒ​രേസ​മ​യം ഉ​ന്ന​ത​രാ​യ മൂ​ന്ന് നേ​താ​ക്ക​ളെ ത​മ്മി​ൽ തെ​റ്റി​പ്പി​ക്കാ​ൻ പാ​ർ​ട്ടി​യി​ലെത​ന്നെ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ ചാ​ണ​ക്യത​ന്ത്ര​ത്തെ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത നേ​തൃ​ത്വം ത​ന്നെ പൊ​ളി​ച്ച​ട​ക്കി. 

ഒ​രു വെ​ടി​ക്ക് മൂ​ന്ന് പ​ക്ഷി​യാ​യി​രു​ന്നു ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​വ​ർ ല​ക്ഷ്യ​മി​ട്ട​ത്. ജ​യ​രാ​ജ​ന്മാ​രെയും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലേ​ക്ക് ത​ള്ളിവി​ട്ടുകൊ​ണ്ടാ​യി​രു​ന്നു റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ വ​ന്ന വാ​ർ​ത്താപ്ര​ള​യം.

ഇ.​പി.​ ജ​യ​രാ​ജ​ൻ ഇ​നി പാ​ർ​ട്ടി ക​മ്മ​റ്റി​ക​ളി​ലേ​ക്ക് വ​രി​ല്ലെ​ന്നാ​യി​രു​ന്നു ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​വ​രു​ടെ മ​ന​സി​ലി​രി​പ്പ്. അ​തി​നെ ത​ക​ർ​ത്തെ​റി​ഞ്ഞു കൊ​ണ്ട് പാ​ർ​ട്ടി സെ​ക്ര​ട്ടേറി​യറ്റി​ൽ ഇ.​പി. പ​ങ്കെ​ടു​ത്ത​ത് ചാ​ണ​ക്യത​ന്ത്രം മെ​ന​ഞ്ഞ​വ​രെ ഞെ​ട്ടി​ച്ചു.

വി​വാ​ദം വ​ന്ന വ​ഴി ക​ണ്ടെ​ത്തി
റി​സോ​ർ​ട്ട് വി​വാ​ദവാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും എ​ത്തി​ച്ച വ​ഴി പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന ചി​ല നേ​താ​ക്ക​ൾ ക​ണ്ടെ​ത്തിക്ക​ഴി​ഞ്ഞു.

ഈ ​വ​ഴി ഒ​രു​ക്കി​യ​വ​രെ​യും ഒ​ത്താ​ശ ചെ​യ്ത​വ​രെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഒ​ന്നാം നി​ര​യി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല​ർ ന​ട​ത്തി​യ നീ​ക്കം നേ​താ​ക്ക​ൾ​ക്കി​ട​യി​ലും സ​ജീ​വ ച​ർ​ച്ച​യാ​ണ്.

പ്രാ​യ​വും ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി ഇ.​പി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം രാ​ഷ​ട്രീ​യ​ത്തി​ൽനി​ന്നു വി​ര​മി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​ സൃ​ഷ്‌​ടി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹ​വും അ​ത്ത​ര​ത്തി​ൽ ഒ​രു ആ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.എ​ന്നാ​ൽ, റി​സോ​ർ​ട്ട് വി​വാ​ദം വീ​ണ്ടും ത​ല പൊ​ക്കി​യ​തോ​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​നാ​ണ് ഇ.​പി​യു​ടെ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

റി​സോ​ർ​ട്ട് വി​വാ​ദം പാ​ർ​ട്ടി സെ​ക്ര​ട്ടേറി​യ​റ്റി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് ഇ.​പി വി​രു​ദ്ധ​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​ർ​ട്ടി ക​മ്മ​റ്റി​യി​ൽ റി​സോ​ർ​ട്ട് വി​വാ​ദം ചാ​യക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

പാ​ർ​ട്ടി​യെ പൊ​തുസ​മൂ​ഹ​ത്തി​ൽ ഇ​ടി​ച്ചുതാ​ഴ്ത്താ​ൻ വ​ഴി​യൊ​രി​ക്ക​യ​വ​രെ എ​ങ്ങ​നെ നേ​തൃ​ത്വം വ​രുംദി​ന​ങ്ങ​ളി​ൽ നോ​ക്കിക്കാ​ണു​മെ​ന്ന് ക​ണ്ട​റി​യ​റി​യേൺ കാര്യമാണ്. പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ… എ​ന്നാ​ണ് ഇ​തുസം​ബ​ന്ധി​ച്ച് സി​പി​എ​മ്മി​ലെ ഒ​രു നേ​താ​വി​ന്‍റെ സ്വ​കാ​ര്യ പ്ര​തി​ക​ര​ണം.

Related posts

Leave a Comment