കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ റി​ട്ട.​അ​ധ്യാ​പ​ക​ന്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

റി​ട്ട.​അ​ധ്യാ​പ​ക​ന്‍ ക്ലാ​സ്മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ഥ പ​റ​ഞ്ഞും ക​വി​ത ചൊ​ല്ലി​യും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

മ​ല​പ്പു​റം കാ​ളി​കാ​വ് ചോ​ല​ശ്ശേ​രി ഫ​സ​ലു​ദ്ദീ​ന്‍ (63)ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള ആ​മ​പ്പൊ​യി​ല്‍ ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ച​ര​മ വാ​ര്‍​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ‘ക​ഥോ​ത്സ​വ’​ത്തി​ന്റെ ഭാ​ഗ​മാ​യി ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ ക​സേ​ര​യി​ലേ​ക്ക് ഇ​രി​ക്കു​ക​യും തു​ട​ര്‍​ന്ന് നി​ല​ത്തേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

അ​ട​യ്ക്കാ​ക്കു​ണ്ട് ക്ര​സ​ന്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 30 വ​ര്‍​ഷം അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഫ​സ​ലു​ദ്ദീ​ന്‍.

അ​ഞ്ചു വ​ര്‍​ഷം മു​ന്‍​പാ​ണ് അ​ദ്ദേ​ഹം വി​ര​മി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാ​സെ​ടു​ത്തും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യും സ​ജീ​വ​മാ​യി​രു​ന്നു.

Related posts

Leave a Comment