തൃശൂർ മെഡിക്കൽ കോളജിൽ കാൽമുട്ട് വേദനയ്ക്ക് സർജറി ചെയ്തതിനെത്തുടർന്നു കാഴ്ച നഷ്ട്ടപെട്ട സനീഷ് എന്ന ചെറുപ്പക്കാരന് കണ്ണ് ദാനം ചെയ്യാൻ തയാറായി സോഷ്യൽ മീഡിയ വൈറൽ താരം രേവത് ബാബു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഓട്ടോ ഡ്രൈവറുമാണ് രേവത്. ഫേസ്ബുക്ക് കുറിപ്പിലാണ് രേവത് ഇക്കാര്യം അറിയിച്ചത്. സർജറി കഴിഞ്ഞ എല്ലാ ആളുകളും ബോഡി ഫുൾ സ്കാൻ ചെയ്തു ശരീരത്തിലെ അവയവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രേവത് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
കണ്ണ് മാറ്റി വച്ചാൽ കാഴ്ച്ച തിരിച്ചു കിട്ടുമെന്നു ഉറപ്പുണ്ടെങ്കിൽ അത് ഉദ്യോഗസ്ഥർ ഉറപ്പ് തരണം എന്റെ കണ്ണ് സനീഷ് ഏട്ടനിൽ പ്രവർത്തിക്കുമെന്ന ഉറപ്പ് സാക്ഷ്യ പത്രത്തിൽ ഒപ്പുവെച്ചു തന്നാൽ എന്റെ ഒരു കണ്ണ് കൊടുക്കാൻ ഞാൻ തയ്യാർ.
സനീഷ് ഏട്ടനും ജീവിതം ബാക്കി കിടക്കുകയല്ലേ, വീടുണ്ട് വീട്ടുകാർ ഉണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ കാൽമുട്ട് വേദനയ്ക്ക് സർജറിക്ക് തുടർന്നു കാഴ്ച നഷ്ട്ടപെട്ട സനേഷ് ഏട്ടന്റെ കാഴ്ച മറച്ച ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ സാധാരണക്കാർ എന്തു ഉറപ്പൊടെ ആണ് ഓരോ സർക്കാർ ആശുപത്രികളിലും വിശ്വസിച്ചു കയറുക.
ഓരോ ചെറിയ സർജറിക്കും നമ്മുടെ വലിയ അവയവങ്ങൾ വില്പന നടത്തുന്ന മാഫിയ വരെ ആശുപത്രികൾക്കുള്ളിലുണ്ട് അവരെ തിരിച്ചറിയണം. ഇപ്പോൾ സർജറി കഴിഞ്ഞ മുഴുവൻ പേരും ബോഡി ഫുൾ സ്കാൻ ചെയ്തു ശരീരത്തിലെ അവയവങ്ങൾ ഉണ്ടോന്നു ഉറപ്പുവരുത്തണം. അല്ലങ്കിൽ ഓരോ ഓപ്പറേഷന്റെ പേരിലും ഓരോ അവയവങ്ങളും മുറിച്ചു മാറ്റപ്പെടും. നമ്മുടെ ഉള്ളിൽ നിന്നു എന്താ തുറന്നു എടുത്ത് തുന്നികെട്ടുന്നത് എന്നും പറയുവാൻ പറ്റില്ല. ഈ സംഭവത്തിൽ കേരള പോലിസ് ശക്തമായ നടപടിയെടുക്കണം. ആരോഗ്യമന്ത്രി ഇടപ്പെട്ട് പ്രതിയായ ഡോക്ടറെ സർവീസിൽ നിന്നും പിരിച്ചു വിടുക ഇതൊക്കെ കേരളത്തിലെ ആരോഗ്യ വകുപ്പിന് നാണക്കേട് തന്നെയാണ്.
