അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിന്നു.
ഇടയ്ക്ക് പർട്ടിയോട് ഇടഞ്ഞുനിന്ന ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ സെക്രട്ടി എം.എ. ബേബിയും സന്ദർശിച്ചതോടെ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരിന്നു. എന്നാൽ, കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കൂടിയ ജില്ലാ സെക്രട്ടറിയേറ്റ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകി.
തോമസ് ഐസക്കിന്റെ പേര് പരിഗണിച്ചിട്ടില്ല. മുൻമന്ത്രി ജി. സുധാകരൻ ചർച്ചകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ച ലിസ്റ്റിൽ അദ്ദേഹവുമില്ല. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയാറാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയോട് സുധാകരൻ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ജില്ലയിലെ ഏതു സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
