പൃഥിരാജിനെയും രമ്യാ നമ്പീശനെയും സിനിമയില്‍ നിന്നു പുറത്താക്കാന്‍ അമ്മയില്‍ പടയൊരുക്കം ; ദിലീപിനെ പുറത്താക്കാന്‍ സൂപ്പര്‍ താരങ്ങളെ ഭീഷണിപ്പെടുത്തിയത് ഇവരെന്ന് ആരോപണം

pridvi600നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുമായി നിലയുറപ്പിച്ച പൃഥിരാജിനും രമ്യാനമ്പീശനുമെതിരേ അമ്മയില്‍ പടയൊരുക്കം. ദിലീപിനെ ”അമ്മയില്‍” നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് യോഗത്തില്‍ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. പൃഥിയെയും രമ്യയെയും മലയാളസിനിമയില്‍ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കാനാണ് പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. പൃഥ്വിരാജ്, രമ്യാ നമ്പീശന്റെയും ആസിഫ് അലിയുടെയും പിന്തുണയോടെ യോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും മുതിര്‍ന്ന നടന്മാരെ വരെ സമ്മര്‍ദ്ദത്തിലാക്കി ഭീഷണിപ്പെടുത്തി തീരുമാനം എടുപ്പിക്കുകയും ചെയ്തുവെന്നതാണ് പരാതി.

പുറത്ത് മാധ്യമങ്ങളെ വല്ലതും കിട്ടുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തി, അകത്ത് ഇതുപറഞ്ഞ് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ ഭീഷണിപ്പെടുത്തിയാണ് യുവതാരങ്ങള്‍ തിടുക്കപ്പെട്ട് ദിലീപിനെ പുറത്താക്കിയതെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് ആസിഫ് അലി അദ്ദേഹത്തിന്റെ പതിവ് സ്വഭാവം അനുസരിച്ച് പിറ്റേ ദിവസം നിലപാട് തിരുത്തി, ദിലീപിനനുകൂലമായ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതേപോലെ നിലപാട് തിരുത്താന്‍ പൃഥിരാജിനോടും രമ്യാനമ്പീശനോടും ആവശ്യപ്പെട്ടവര്‍ക്ക് മുഖമടച്ചുള്ള ആട്ടാണ് കിട്ടിയതെന്നാണ് വിവരം.

Related posts