അവഗണനക്കൊടുവില്‍ ആദിവാസി ബാലന്‍ മണി സിനിമയിലേക്ക്! തിരിച്ചു വരവ് നായകനായി!!

22മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടും അവഗണനയുടെ ലോകത്ത് പട്ടിണിയും പരിവട്ടവുമായി ഒതുങ്ങി കൂടിയ ഒരു കലാകാരനുണ്ട്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റ സിനിമയിലെ പ്രകടനത്തിനത്തിലുടെ ശ്രദ്ധേയനായ മാസ്റ്റര്‍ മണി. ആദിവാസി കുടുംബത്തില്‍ നിന്നും വന്ന മണി 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്.

അന്ന് കൊച്ചു ബാലനായിരുന്നെങ്കിലും ഇപ്പോള്‍ മണി നായകനാണ്. ഉണ്ണികൃഷ്ണന്‍ ആവല തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന ഉടലാഴം എന്ന ചിത്രത്തിലുടെയാണ് നായകനായി മണിയുടെ തിരിച്ചു വരവ്. ഫീച്ചര്‍ ഫിലിമ്മായി നിര്‍മ്മിക്കുന്ന ചിത്രം ‘ഡോക്ടേഴ്‌സ് ഡിലെമ’ എന്ന മൂവി പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മിക്കുന്നത്. മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അനുമോള്‍ എന്നിങ്ങനെയുള്ള താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related posts