പ​രി​ശോ​ധ​ന ക​ർ​ശ​ന​മെ​ങ്കി​ലും റേ​വ് പാ​ർ​ട്ടി​ക​ൾ സ​ജീ​വം; പി​ടി​കൂ​ടു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളി​ല​ധി​ക​വും എ​ത്തി​ക്കു​ന്ന​ത് റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കാ​യി

കൊ​ച്ചി: വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ഴും കൊ​ച്ചി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് റേ​വ് പാ​ർ​ട്ടി​ക​ൾ സ​ജീ​വം. ല​ഹ​രി വ​സ്തു​ക്ക​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ഇ​ത്ത​രം റേ​വ് പാ​ർ​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​താ​ക​ട്ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ.

കൊ​ച്ചി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ഏ​താ​നും നാ​ളു​ക​ളാ​യി ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​കൂ​ടി​യ​വ​രി​ൽ​നി​ന്നു​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള​ത്. റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​യ യു​വാ​വി​നെ ഏ​താ​നും നാ​ളു​മു​ന്പാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി ഒ​സാ​രി ഹൗ​സി​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (34) ആ​ണ് ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ പി​ടി​യി​ലാ​യ​ത്. റേ​വ് പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ന്യൂ​ജ​ൻ ത​ല​മു​റ​യ്ക്ക് ബെ​ൻ​സോ​ഡി​യാ​സൈ​പൈ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡ​യ​സെ​പാം ഐ​പി മ​യ​ക്കു​മ​രു​ന്നാ​ണ് ഏ​റെ പ്രി​യ​മെ​ന്നും ക​ഞ്ചാ​വ് പോ​ലു​ള്ള ക​ണ്‍​ട്രി ഡ്ര​ഗ്ഗു​ക​ൾ ഇ​ത്ത​രം പാ​ർ​ട്ടി​ക​ളി​ൽ ആ​രും ത​ന്നെ ഉ​പ​യോ​ഗി​ക്കാ​റി​ല്ലാ​യെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നേ​ര​ത്തേ ക​ഞ്ചാ​വ് പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​മാ​യി​രു​ന്നു റേ​വ് പാ​ർ​ട്ടി​ക​ളി​ൽ കൂ​ടു​ത​ലാ​യി ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ന്യൂ​ജ​ൻ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​മാ​ണ് വ​ർ​ധി​ക്കു​ന്ന​ത്.
എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന ക​ണ്ണി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ ല​ഭി​ച്ച​തു ബം​ഗ്ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വി​ദേ​ശി​യി​ൽ​നി​ന്നാ​ണെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ൾ​ക്കാ​യും അ​ധി​കൃ​ത​ർ വ​ല​വി​രി​ച്ചി​ട്ടു​ണ്ട്.

അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ളി​ൽ മ​യ​ക്ക് മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തേ ത​ന്നെ ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ബ്ദു​ൾ റ​ഷീ​ദ് പി​ടി​യി​ലാ​കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഫ്ര​ഞ്ച് ഫ്രൈ​സ് എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന 105 എ​ണ്ണം ഡ​യ​സെ​പാം ഐ​പി മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ റേ​വ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ജ​ൻ​റി​ന് കൈ​മാ​റാ​ൻ ആ​ലു​വ​യ്ക്ക​ടു​ത്ത് ചൂ​ണ്ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​യാ​ൾ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്.

Related posts