ഗോളടിച്ച് നെയ്മര്‍ തിരിച്ചുവന്നു

ലി​വ​ര്‍പൂ​ള്‍: ബ്ര​സീ​ല്‍ പ​രി​ശീ​ല​ക​ന്‍ ടി​റ്റെ​യ്ക്കും ആ​രാ​ധ​ക​ര്‍ക്കും ആ​ശ്വ​സി​ക്കാം. ബ്ര​സീ​ല്‍ ജ​യി​ച്ചു. ഇ​തോ​ടൊ​പ്പം നെ​യ്മ​ര്‍ ഗോ​ള​ടി​ക്കു​ക​യും ചെ​യ്തു. ലോ​ക​ക​പ്പി​നു മു​മ്പു​ള്ള അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ക്രൊ​യേ​ഷ്യ​യെ ത​ക​ര്‍ത്തു.

പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു​ള്ള മൂ​ന്നു മാ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം നെ​യ്മ​ര്‍ ഇ​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി ഗോ​ള്‍ര​ഹി​ത​മാ​യി. 69-ാം മി​നി​റ്റി​ല്‍ ഫി​ല​പ്പെ കു​ടി​ഞ്ഞോ​യു​ടെ പാ​സി​ല്‍നി​ന്ന് നെ​യ്മ​ര്‍ വ​ല​കു​ലു​ക്കി

. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂന്നാം മിനിറ്റിൽ ക​സേ​മ​റി​യു​ടെ ത്രൂ​ബോ​ളി​ല്‍നി​ന്ന് റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ വി​ജ​യം ഉ​റ​പ്പി​ച്ച ഗോ​ള്‍ നേ​ടി. ലോ​ക​ക​പ്പി​ല്‍ 17ന് ​സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​നെ നേ​രി​ടും മു​മ്പ് അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഓ​സ്ട്രി​യ​യു​മാ​യി ബ്ര​സീ​ല്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​റ​ങ്ങും.

Related posts