ത​ല​ച്ചോ​റി​ലു​ള്ള അ​ണു​ബാ​ധ​യോ മ​ര​ണ​കാ​ര​​ണം; കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യുവാവ് മ​രി​ച്ച സംഭവം; സ്ര​വ പ​രി​ശോ​ധ​ന​ഫ​ലം കാത്ത് ആരോഗ്യവകുപ്പധികൃതർ

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): പ​ഴ​യ​ങ്ങാ​ടി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടം വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി​യും മാ​ടാ​യി വാ​ടി​ക്ക​ൽ ക​ട​വി​ന് സ​മീ​പ​മു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന റി​മ്പി​ൻ ബാ​ബു (18) ആ​ണ് മ​രി​ച്ച​ത്.

ചെ​ന്നൈ​യി​ൽ നി​ന്ന് ഈ ​മാ​സം 21 ന് ​നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. തു​ട​ർ​ന്ന് മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​ങ്ങാ​ടി​യി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ​നി​യും ഛർ​ദി​ലും വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ സ്ര​വ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​ശേ​ഷം ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ യു​വാ​വി​നു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ത​ല​ച്ചോ​റി​ലു​ള്ള അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന ആ​ദ്യ വി​ശ​ദീ​ക​ര​ണം. വെ​ള്ള​ച്ചാ​ലി​ലെ കൊ​യ്‌​ലേ​രി​യ​ൻ ത​ങ്കം-​ബാ​ബു ഒ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ റി​ജി​ൻ.

Related posts

Leave a Comment