കൈ​വി​ട്ട് പോ​യാ​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​വി​ല്ല! ഉ​ത്സ​വ​ങ്ങ​ൾ, തീ​യ​റ്റ​റു​ക​ൾ, വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ തുടങ്ങിയ ഒഴിവാക്കുക; മു​ൻ​ക​രു​ത​ൽ വേ​ണം; മുഖ്യമന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ളു​ക​ൾ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആവശ്യപ്പെട്ടു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ, തീ​യ​റ്റ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.

വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.​ സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും മാ​റ്റി​വ​ച്ചു.

മു​ൻ​ക​രു​ത​ലു​ക​ളാ​ണ് വേ​ണ്ട​ത്. കൊ​റോ​ണ പ​ട​രു​ന്ന​ത് കൈ​വി​ട്ട് പോ​യാ​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ പൂ​ജ ന​ട​ക്കു​മെ​ന്നും എ​ന്നാ​ൽ ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തും.

തി​രു​വ​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ സാ​നി​റ്റൈ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കും. സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്കും കൂ​ടു​ത​ൽ നി​ർ​മി​ക്കാ​ൻ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​ക​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​രു​ടെ​യും കൂ​ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂടെ കൊ​റോ​ണ​യെ ചെ​റു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment