ര​ണ്ടാം​വി​ള കൃ​ഷി​യാ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ല; നെ​ല്ലു​സം​ഭ​ര​ണ​വി​ല 23ന​കം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​പ്ലൈ​കോ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നു​ക​ർ​ഷ​ക​ർ

കൊ​ല്ല​ങ്കോ​ട്: ഈ​മാ​സം 23ന​കം ഒ​ന്നാം​വി​ള നെ​ല്ല​ള​ന്ന​തി​ന്‍റെ പ​ണം അ​ക്കൗ​ണ്ടി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ സ​പ്ലൈ​കോ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നു ക​ർ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​ർ സ​പ്ലൈ​കോ ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് 23ന​കം ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം എ​ത്തു​മെ​ന്ന​റി​യി​ച്ച​ത്.

ര​ണ്ടാം​വി​ള കൃ​ഷി​യാ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ചി​തം​ബ​ര​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ സെ​ക്ര​ട്ട​റി സി. ​പ്ര​ഭാ​ക​ര​ൻ, മു​ര​ളി ശി​വാ​ന​ന്ദ​ൻ ബാ​ബു, ശെ​ൽ​വ​ൻ, കെ.​സി. രാ​മ​ദാ​സ്, സു​ബ്ര​ഹ്്മ​ണ്യ​ൻ, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment