ആ​ലി​ന്‍ ഷെ​റി​ന്‍റെ മാതാപിതാക്കളെ കാണാൻ മുഖ്യമന്ത്രിയെത്തും

മ​ല്ല​പ്പ​ള്ളി: അ​വ​യ​വ​ദാ​ന​മെ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശം ന​ൽ​കി വി​ട്ടു​പി​രി​ഞ്ഞ പ​ത്ത് മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാ​മി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടെ​ത്തും.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റോ​ടെ ആ​ലി​ന്‍റെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ത്തു​ക. വൈ​കു​ന്നേ​രം ഇ​ര​വി​പേ​രൂ​രി​ല്‍ പി​ആ​ര്‍​ഡി​എ​സ് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും മു​ഖ്യ​മ​ന്ത്രി​യാ​ണ്.

മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി അ​രു​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ന്‍ സൂ​സ​ന്‍ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ് ആ​ലി​ൻ. ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് കോ​ട്ട​യം പ​ള്ള​ത്ത് വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ എ​ബ്ര​ഹാ​മി​ന്‍റേ​യും ഷെ​റി​ന്‍റെ​യും പ​ത്ത് മാ​സം പ്ര​യ​മു​ള​ള കു​ഞ്ഞി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞി​ന് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ വൃ​ക്ക​ക​ൾ, ഹൃ​ദ​യം, ക​ര​ൾ, നേ​ത്ര​പ​ട​ല​ങ്ങ​ൾ എ​ന്നി​വ ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ആ​ലി​ന്‍റെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ല്‍ ന​ട​ക്കു​മ്പോ​ള്‍ ച​രി​ത്ര​വും ആ ​കു​രു​ന്നി​നു മു​മ്പി​ല്‍ വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി ആ​ലി​ന്‍ മാ​റി. ഇ​ത്ര​യും പ്രാ​യം​കു​റ​ഞ്ഞ ഒ​രു വ്യ​ക്തി​ക്ക് സ​ര്‍​ക്കാ​ര്‍ ബ​ഹു​മ​തി ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി​മാ​ര​ട​ക്കം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്ഥാ​ന പോ​ലീ​സ് സേ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ട​ക്കം റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.

Related posts

Leave a Comment