പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പ്രേ​​മം ന​​ടി​​ച്ചു വ​​ശ​​ത്താ​​ക്കി! പിന്നെ ഒന്നരവര്‍ഷക്കാലം പീഡനം; ന​​ഗ്ന​വീ​​ഡി​​യോ​​ക​​ളും ഫോ​​ട്ടോ​​ക​​ളും വാങ്ങിയശേഷം ഭീഷണിയും; ഒടുവില്‍…

ക​​ടു​​ത്തു​​രു​​ത്തി: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ.

ഇ​​ടു​​ക്കി ക​​ഞ്ഞി​​ക്കു​​ഴി പു​​റ​​ന്തോ​​ട്ട​​ത്തി​​ൽ സെ​​ർ​​ഫി​​ൻ വി​​ൽ​​ഫ്ര​​ഡി (22)നെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ൾ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പ്രേ​​മം ന​​ടി​​ച്ചു വ​​ശ​​ത്താ​​ക്കി ഒ​​ന്ന​​ര​​വ​​ർ​​ഷ​​ക്കാ​​ല​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​യു​​ടെ ന​​ഗ്ന​വീ​​ഡി​​യോ​​ക​​ളും ഫോ​​ട്ടോ​​ക​​ളും അ​​യ​​ച്ചു​വാ​​ങ്ങി​​യ​​ശേ​​ഷം സാ​​മൂ​​ഹ്യ​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​പ്പി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യാ​​ണ് പീ​​ഡി​​പ്പി​​ച്ചി​​രു​​ന്ന​​ത്.

പെ​​ണ്‍​കു​​ട്ടി ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​ വി​​വ​​ര​​മ​​റി​​ഞ്ഞു പ്ര​​തി ഒ​​ളി​​വി​​ൽ​പ്പോ​​കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​​പീ​​ക​​രി​​ക്കു​​ക​​യും പ്ര​​തി​​യെ പി​​ടി​​കൂ​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

വൈ​​ക്കം ഡി​​വൈ​​എ​​സ്പി എ.​​ജെ. തോ​​മ​​സ്, ക​​ടു​​ത്തു​​രു​​ത്തി സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ സ​​ജീ​​വ് ചെ​​റി​​യാ​​ൻ, എ​​സ്ഐ വി​​പി​​ൻ ച​​ന്ദ്ര​​ൻ, എ​​എ​​സ്ഐ റോ​​ജി​​മോ​​ൻ, സി​​പി​​ഒ​​മാ​​രാ​​യ പ്ര​​ശാ​​ന്ത്, സു​​നി​​ൽ​​കു​​മാ​​ർ, സ​​ജ​​യ​​ൻ, റി​​ജോ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts

Leave a Comment