മാ​രേ​ജ് ബ്യൂ​റോ​യു​ടെ മ​റ​വി​ല്‍ നടക്കുന്നത് മറ്റൊരു പരിപാടി! ആ​റു​പേ​ര്‍ പി​ടി​യി​ല്‍; ഇ​വ​രി​ല്‍ നി​ന്നും നാ​ല്‍​പ​തി​നാ​യി​രം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​

അ​ഞ്ച​ല്‍ : മാ​രേ​ജ് ബ്യൂ​റോ​യു​ടെ മ​റ​വി​ല്‍ പ​ണം വ​ച്ച് ചൂ​താ​ട്ടം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ അ​ഞ്ച​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി.

അ​ഞ്ച​ല്‍ കോ​ളേ​ജ് ജം​ഗ്ഷ​ന് സ​മീ​പം ലൈ​ഫ് ലൈ​ന്‍ എ​ന്ന മാ​രേ​ജ് ബ്യൂ​റോ​യി​ലാ​ണ് പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ടം ന​ട​ന്ന​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ അ​ഞ്ച​ല്‍ പോ​ലീ​സ് സ്ഥാ​പ​നം റെ​യ്ഡ് ചെ​യ്ത​ത്.

ഈ ​സ​മ​യം ഇ​വി​ടെ ചൂ​താ​ട്ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന അ​യി​ല​റ സ്വ​ദേ​ശി ബ​ഷീ​ർ, കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ജോ​സ്, റെ​ജി, സു​രേ​ഷ്, അ​ഞ്ച​ൽ സ്വ​ദേ​ശി സ​ലീം, ഭാ​ര​തി​പു​രം സ്വ​ദേ​ശി മോ​ഹ​ന​ൻ എ​ന്നി​വ​രേ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ല്‍ നി​ന്നും നാ​ല്‍​പ​തി​നാ​യി​രം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ചു വ​ന്‍ തോ​തി​ല്‍ പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ടം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന ഉ​ട​മ റെ​ജി എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​ജി ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ര്‍, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ മു​ര​ഹ​രി, പ്ര​ശാ​ന്ത് എ​എ​സ്ഐ ബൈ​ജു, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രൂ​പേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​ജീ​ഷ്, സി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment