എന്നെ പ്രേമിച്ചിരുന്ന ഒരു പാലാക്കാരന്‍ ഉണ്ടായിരുന്നു, എന്റെയും അവന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണെന്നറിഞ്ഞ ദിവസം അവന്‍ കൂട്ടുകാര്‍ക്ക് ചെലവൊക്കെ കൊടുത്തു, ആദ്യ പ്രണയത്തെപ്പറ്റി റിമി ടോമിക്ക് പറയാനുള്ളത്

മലയാളത്തിന്റെ സ്വന്തം ഗായികയാണ് റിമി ടോമി. ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലും സജീവമായ റിമി ഇടക്കാലത്ത് ചില വിവാദങ്ങളിലും ഉള്‍പ്പെട്ടിരുന്നു. എന്നാലും മലയാളികള്‍ക്ക് ഈ താരത്തെ വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഒരു ടിവി പരിപാടിയില്‍ തന്റെ ആദ്യ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക.

ഞാന്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് ബോയ്‌സിനെ കാണുന്നത്. എന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നൊരു പയ്യനുണ്ടായിരുന്നു പാലായില്‍. സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ നേരെ നടന്ന് വരിക, തന്റെ പാട്ട് കേള്‍പ്പിക്കുക തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.

സ്‌കൂളില്‍ ബ്ലഡ് ടെസ്റ്റ് നോക്കിയപ്പോള്‍ ഒരേ ഗ്രൂപ്പായിരുന്നു അപ്പോള്‍ പുള്ളി എല്ലാവര്‍ക്കും ചെലവൊക്കെ കൊടുത്തു. പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ഷവും ടെഡി ബെയര്‍ അയയ്ക്കുക ഇതൊക്കെയായിരുന്നു പരിപാടി. ആരാടീ ഇതെന്ന് അന്ന് വീട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു-റിമി വ്യക്തമാക്കി.

Related posts