അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല ! ആ പ്രതികരണം അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചുവെന്ന് സോനം കപൂര്‍…

സിനിമ മേഖലയില്‍ ആഞ്ഞടിച്ച മീ ടു കൊടുങ്കാറ്റ് ഇപ്പോഴും ശമിച്ചിട്ടില്ല. ഈ അവസരത്തില്‍ മീടു ക്യാമ്പയ്‌നിലൂടെ പുറത്തുവരുന്നതിനെ പിന്തുണച്ചു കൊണ്ട് സംസാരിക്കവെ തനിക്കുണ്ടായ ഒരു വിചിത്രാനുഭവം പങ്കു വയ്ക്കുകയാണ് നടി സോനം കപൂര്‍.

ഇരകളായ സ്ത്രീകളെ വിശ്വാസത്തിലെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സോനം പറയുന്നു. അടുത്തിടെ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഒരു അഭിനേത്രി തുറന്നു പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രതികരിച്ചതിങ്ങനെ ‘അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല’.

ആ സ്ത്രീയുടെ പ്രതികരണം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ സങ്കടത്തോടെയാണ് തിരിച്ചറിഞ്ഞത്. കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയനായ വ്യക്തി നിഷ്‌കളങ്കനാണെന്ന് വിശ്വസിക്കാം.

പക്ഷേ അതിന്റെ അര്‍ഥം അതിനെക്കുറിച്ച് തുറന്നു പറഞ്ഞ വ്യക്തിയെ അവിശ്വസിക്കണമെന്നല്ല. ഇങ്ങനെയൊരു മൂവ്‌മെന്റിനെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ ഈ മനോഭാവം ഒരുപിടിവള്ളിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല സോനം വ്യക്തമാക്കുന്നു.

സ്ത്രീ വിരുദ്ധരും അധികാര ദുര്‍വിനിയോഗം നടത്തുന്ന പുരുഷന്മാരും സ്ത്രീകളെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ചിലര്‍ സ്വര്‍ഥ ലാഭത്തിനായി ഈ ക്യാമ്പയ്‌നെ ദുരുപയോഗം ചെയ്യും. കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതരെ നിഷ്‌കളങ്കരായി കാണാന്‍ കഴിയുന്നവര്‍ എന്തുകൊണ്ട് അപ്പുറത്തു നില്‍ക്കുന്ന സ്ത്രീകളുടെ കാര്യങ്ങള്‍ ചിന്തിക്കുന്നില്ല.

വ്യക്തിപരമായി എത്രത്തോളം റിസ്‌ക് എടുത്തിട്ടാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. വിശ്വാസം കൊണ്ടും പിന്തുണ കൊണ്ടുമെങ്കിലും അവരോട് നമ്മള്‍ കടപ്പാട് കാട്ടണമെന്നാണ് തന്റെ അഭിപ്രായമെന്നും സോനം പറയുന്നു.

Related posts