റിമിക്ക് ഈ ശീലം വളരെ രസകരമായ ഒന്ന്; പ്രാ​യ, ലിം​ഗ ഭേ​ദ​മി​ല്ലാ​തെ ചെയ്ത് നോക്കിയാൽ നിങ്ങളും പറയും…


വ്യാ​യാ​മം ജീ​വി​ത​ത്തി​ല്‍ ശീ​ല​മാ​ക്കേ​ണ്ട​താ​ണ്. ഒ​ന്നും വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​ത​ല്ല. ശ​രീ​ര​ഭാ​രം കു​റ​ഞ്ഞി​ട്ടും പി​ന്നെ എ​ന്തി​നാ​ണ് ദി​വ​സ​വും ജി​മ്മി​ല്‍ പോ​കു​ന്ന​തെ​ന്ന് ഒ​രു​പാ​ട് ആ​ളു​ക​ള്‍ എ​ന്നോ​ടു ചോ​ദി​ച്ചു.

ആ ​ചോ​ദ്യം കേ​ട്ട് മ​ന​സ് മ​ടു​ത്ത​തു​കൊ​ണ്ട് ഒ​രു മ​റു​പ​ടി പ​റ​യാ​മെ​ന്നു ക​രു​തി. ജി​മ്മി​ല്‍ പോ​കു​ന്ന​ത് ഭാ​രം കു​റ​യ്ക്കാ​ന്‍ വേ​ണ്ടി മാ​ത്ര​മ​ല്ല, അ​തൊ​രു ദി​ന​ച​ര്യ ആ​ണ്.

പ​തി​വ് വ്യാ​യാ​മ​ത്തി​ന്‍റെ​യും ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കാ​ന്‍ പ​റ്റാ​ത്ത​താ​ണ്. പ്രാ​യ, ലിം​ഗ ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും വ്യാ​യാ​മ​ത്തി​ല്‍നി​ന്നും ഒ​രു​പാ​ട് ഗു​ണ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു.

അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കാ​നും ഊ​ര്‍​ജം വ​ര്‍​ധി​പ്പി​ക്കാ​നും വ്യാ​യാ​മം സ​ഹാ​യി​ക്കു​ന്നു. അ​ത് എ​ല്ലു​ക​ളെ​യും പേ​ശി​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്നു.

ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​ന്‍ വ്യാ​യാ​മം സ​ഹാ​യ​ക​ര​മാ​ണ്. ഈ ​ശീ​ലം വ​ള​രെ ര​സ​ക​ര​മാ​യാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. -റി​മി ടോ​മി

Related posts

Leave a Comment