പ്രതികരിക്കണമെന്ന് തോന്നാറുണ്ട് എന്നാല്‍ പിന്നീട് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് ! തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനം നല്‍കിയ ആ വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…

മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരകയുമായ റിമി ടോമി ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവാണ്. ഇപ്പോള്‍ റിമിയെ കാണുന്ന ആരും താരത്തിന് ഒരു പത്തു വയസ് കുറഞ്ഞുവെന്നേ പറയൂ.

എന്നാല്‍ ഇതിനെല്ലാം റിമി നന്ദി പറയുന്നത് തന്റെ സുഹൃത്തും നടിയുമായ ഭാവനയോടാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ഇരുവരുമൊന്നിച്ചുള്ള പഴയ ചാനല്‍ അഭിമുഖങ്ങളൊക്കെ രസകരമാണ്. ജീവിത്തതില്‍ തനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ള ഒരു വ്യക്തികൂടിയാണ് ഭാവന എന്നാണ് റിമി പറയുന്നത്.

പിന്നണിഗാന രംഗത്തേക്ക് വരുന്ന സമയത്ത് അത്യാവശ്യം തടിയുണ്ടായിരുന്ന റിമി, ഇപ്പോള്‍ തടിയൊക്കെ കുറച്ചു. വ്യായാമവും ഡയറ്റുമാണ് മുഖ്യം.

ഇതിന് തന്നെ പ്രചോദിപ്പിച്ചത് ഭാവനയാണെന്ന് റിമി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറഞ്ഞത്.

”ഒന്ന് മെലിഞ്ഞ് നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോള്‍ എനിക്കും തോന്നി. ഇതുവരെ തടിയുള്ള അനുഭവമല്ലേ അറിയൂ, മെലിഞ്ഞു നോക്കാം എന്ന്.

മാത്രമല്ല, പലവിധ ഡയറ്റുകളെ കുറിച്ചും പറഞ്ഞു തരുന്നത് ഭാവനയാണ്. നിത്യവും വിളിക്കും, സംസാരിക്കും. ഡയറ്റിനെ കുറിച്ച് തന്നെയാണ് കൂടുതലും ഞങ്ങളുടെ സംസാരം,” റിമി ടോമി പറയുന്നു.

ഗോസിപ്പുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്നും റിമി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മാണം ഉണ്ടാകണം. നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം എന്നും റിമി പറയുന്നു.

ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും പറഞ്ഞ റിമി, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി.

Related posts

Leave a Comment