ബുള്ളറ്റിൽ ഇ​ന്ത്യ ചു​റ്റാ​ന്‍ ആ​ര്‍​ജെ അം​ബി​ക; 50 ദി​വ​സം​ കൊ​ണ്ടുള്ള യാ​ത്ര  പ​ട്ടാ​ള​ക്കാ​ര്‍​ക്കും വി​ധ​വ​ക​ള്‍​ക്കും വേ​ണ്ടി​യെന്ന് ആർജെ


കൊ​ച്ചി: ബു​ള്ള​റ്റി​ൽ ഇ​ന്ത്യ ചു​റ്റി​ക്കാ​ണാ​നു​ള്ള ആ​കാ​ശ​വാ​ണി ജോ​ക്കി​യാ​യ അം​ബി​ക കൃ​ഷ്ണ​യു​ടെ യാ​ത്ര 11ന് ​ആ​രം​ഭി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കാ​ക്ക​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ജി​ല്ലാ ക​ള​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള റെ​യി​ന്‍​ബോ​യു​ടെ 25 റേ​ഡി​യോ സ്റ്റേ​ഷ​നി​ലൂ​ടെ​യാ​ണ് യാ​ത്ര. 50 ദി​വ​സം​കൊ​ണ്ടു യാ​ത്ര പൂ​ർ​ത്തി​യാ​ക്കും.

പ​ട്ടാ​ള​ക്കാ​ര്‍​ക്കും വി​ധ​വ​ക​ള്‍​ക്കും വേ​ണ്ടി​യാ​ണ് ത​ന്‍റെ ഈ ​യാ​ത്ര​യെ​ന്ന് അം​ബി​ക വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.19-ാം വ​യ​സി​ൽ അം​ബി​ക​യ്ക്ക് എ​യ​ര്‍ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ര്‍​ത്താ​വി​നെ ന​ഷ്ട​പ്പെ​ട്ടു.

പി​ന്നീ​ടു​ള്ള ജീ​വി​ത​യാ​ത്ര വ​ള​രെ ക്ലേ​ശം നി​റ​ഞ്ഞ​താ​യി​രു​ന്നു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞു​മാ​യി പ​ക​ച്ചു​നി​ന്ന​പ്പോ​ൾ മ​ക​ള്‍ ആ​ര്യ​യെ നോ​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് കു​റ​ച്ചു കൂ​ട്ടു​കാ​രാ​ണ്.

ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് പ​ല മേ​ഖ​ല​ക​ളി​ലും ജോ​ലി നോ​ക്കി. ആ​കാ​ശ​വാ​ണി​യി​ല്‍ എ​ത്തി​യ​ത് ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി.

ജീ​വി​ത​ത്തോ​ട് പൊ​രു​തി​നേ​ടാ​നു​ള്ള പി​ന്തു​ണ ല​ഭി​ച്ച​തും ഇ​വി​ടെ​നി​ന്നു​ത​ന്നെ​യെ​ന്ന് അം​ബി​ക പ​റ​യു​ന്നു.

Related posts

Leave a Comment