കണ്ടെത്തും വരെ..! മണിയുടെ സഹോദരൻ ആശുപത്രിയിലും നിരാഹാരം തുടരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ ഭാ​ര്യയുടെ ഹർജി

ramakrishnanചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ​ന്വേ​ഷ​ണ​ത്തി​ലെ പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കേ​സ് സി​ബി​ഐ​ക്കു വി​ട​ണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നാ​ലു ദി​വ​സ​മാ​യി നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന മണിയുടെ സഹോദര ൻ ആ​ർ.​എ​ൽ. വി.​രാമ​കൃഷ്ണ നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെതു​ട​ർ​ന്ന് പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യതി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ അ​ഭി​പ്രാ​യ​പ്പെ​ടുകയും ചെയ്തതി​നെതു​ട​ർ​ന്ന് എ​സ് ഐ ജ​യേ​ഷ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും രാ​മ​ൻ മെ​മ്മോ​റി​യ​ൽ ക​ലാ​ഗൃ​ഹ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും എ​തി​ർ​ത്തു.

ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ​യും ഇ​ന്ന​സെ​ന്‍റ് എം​പി​യും സ്ഥ​ല​ത്തെ​ത്തി രാ​മ​കൃ​ഷ്ണ​നു​മാ​യി സം​സാ​രി​ക്കാ​തെ ഇ​വി​ടെനി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ സ​മ്മ​തി​ക്കു​ക​യി​ല്ലെ​ന്നു പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പോ​ലീസി​നെ അ​റി​യി​ച്ചു.
പി​ന്നീ​ട് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി പോ​ലീ​സ്  ചർച്ച നടത്തിയശേഷം രാ​മ​കൃ​ഷ്ണ​നെ ആം​ബു​ല​ൻസി​ൽ ക​യ​റ്റി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

വൈ​ദ്യ​ശു​ശ്രൂ​ഷ​ക​ൾ ന​ല്കുന്നു​ണ്ടെ​ങ്കി​ലും രാ​മ​കൃ​ഷ്ണ​ൻ നി​രാ​ഹാ​രം തു​ട​രു​ക​യാ​ണ്.രാ​മ​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​തി​നെതു​ട​ർ​ന്ന് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​രി കെ.​ആ​ർ.​ശാ​ന്ത​യും ശാ​ന്ത​യു​ടെ മ​ക​നും മി​മി​ക്രി ആ​ർ​ട്ടി​സ്റ്റു​മാ​യ ര​ഞ്ജി​ത്തും നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു.  നാ​ളെ സ​മു​ദാ​യ​സം​ഘ​ട​ന​ക​ൾ ചാ​ല​ക്കു​ടി​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
കലാഭവൻ മണിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാ​ര്യയുടെ ഹർജി
കൊ​​​ച്ചി: ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ​ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭാ​​​ര്യ നി​​​മ്മി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.  സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ഹോ​​​ദ​​​ര​​​ൻ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

2016 മാ​​​ർ​​​ച്ച് ആ​​​റി​​​നാ​​​ണ് ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​ണ് അ​​​ന്വേ​​​ഷ​​​ണം സ​​​ർ​​​ക്കാ​​​ർ സി​​​ബി​​​ഐ​​​ക്കു വി​​​ട്ട​​​തെ​​​ന്ന് നി​​​മ്മി​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്തി​​​ല്ല. പോ​​​ലീ​​​സ് ത​​​ന്നെ​​​യാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ച്ച​​​തെ​​​ന്നും  നി​​​മ്മി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Related posts