എന്നാലും എന്‍റെ നാത്തൂനേ..! ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ മ​ർ​ദി​ച്ച​താ​യി പ​രാ​തി; കേസെടു ക്കാൻ തയാറാകാതെ പോലീസ്

FIGHT-Lകൊ​ട്ടാ​ര​ക്ക​ര: വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് കു​ട്ടി​ക്ക് പ​രി​ക്ക് പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ന്‍റഎ ഭാ​ര്യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി.

എ​ഴു​കോ​ൺ പോ​ച്ചം​കോ​ണം ര​ണ്ടാ​ലും​മൂ​ട്ടി​ൽ നി​വേ​ദ്യ​ത്തി​ൽ ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ പ്ലാ​വി​ന്റെ ശി​ഖ​രം ഒ​ടി​ഞ്ഞ് വീ​ണ് കു​ട്ടി​ക്ക് പ​രി​ക്കു​പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത​ത്രെ. സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ അ​നു​വി​നെ​തി​രെ ബി​ന്ദു എ​ഴു​കോ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ ബി​ന്ദു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ​ഹോ​ദ​ര​ന്റെ ഭാ​ര്യ അ​നു, പ്ലാ​വി​ന്‍റെ ശി​ഖ​രം വീ​ണ് കു​ട്ടി​ക്ക് പ​രി​ക്കേ​റ്റെ​ന്ന് ആ​രോ​പി​ച്ച് റോ​ഡി​ൽ മ​ർ​ദി​ച്ച​താ​യി ബി​ന്ദു പ​റ​യു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച എ​ഴു​കോ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും എ​തി​ർ ക​ക്ഷി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ബി​ന്ദു പ​റ​യു​ന്നു.

Related posts