റാ​ഗിം​ഗ് ചോ​ദ്യം ചെ​യ്യാ​നെ​ത്തി! സ്കൂ​ളി​ൽ പു​റ​ത്തു നി​ന്നെ​ത്തി​യ സം​ഘ​വും വി​ദ്യാ​ർ​ഥി​ക​ളും കൂ​ട്ട​യ​ടി; സം​ഭ​വം മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റ​ഞ്ചേ​രി മു​ക്കാ​ല സ്കൂ​ളില്‍

മാ​റ​ഞ്ചേ​രി: സ്കൂ​ളി​ൽ റാ​ഗിം​ഗ് ചോ​ദ്യം ചെ​യ്യാ​ൻ പു​റ​ത്തു നി​ന്നെ​ത്തി​യ സം​ഘ​വും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം.

മ​ല​പ്പു​റം ജി​ല്ല​യി​ലെ മാ​റ​ഞ്ചേ​രി മു​ക്കാ​ല സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചി​രു​ന്നു. നി​സാ​ര കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മ​ർ​ദ​നം.

വെ​ളി​യ​ങ്കോ​ട്ടു നി​ന്നു​ള്ള ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നു പ​ക​രം ചോ​ദി​ക്കാ​നാ​ണ് ബ​ന്ധു​ക്ക​ളെ​ന്നു പ​റ​ഞ്ഞു ആ​റോ​ളം പേ​ർ സ്കൂ​ളി​ലെ​ത്തി​യ​ത്.

ഇ​വ​ർ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു വി​ഭാ​ഗം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു സ്കൂ​ളി​ൽ കൂ​ട്ട​യ​ടി​ക്ക് വ​ഴി​വ​ച്ചു. അ​ധ്യാ​പ​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ചി​ത്രീ​ക​രി​ച്ച വി​ഡി​യോ​ക​ളി​ൽ മ​ർ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും പു​റ​ത്തു​നി​ന്നു വ​ന്ന​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം പൊ​ന്നാ​നി സ്റ്റാ​ൻ​ഡി​ലും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ​ടി ന​ട​ന്നി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

കു​ണ്ടു​ക​ട​വ് ജം​ഗ്ഷ​നി​ൽ ദി​വ​സ​വു​മെ​ന്നോ​ണം വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കാ​റു​ണ്ട്.

Related posts

Leave a Comment