ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ് നി​ർ​മാ​ണം: മഴയിൽ ര​ണ്ടു റോ​ഡു​ക​ൾ ചെ​ളി​ക്കു​ള​മാ​യി; വാഹന-കാൽനടയാത്ര ബുദ്ധിമുട്ടാകുന്നു


മാ​ഹി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ നി​ർ​ദി​ഷ്ട ത​ല​ശേ​രി – മാ​ഹി ബൈ​പ്പാ​സ് പാ​ത​യ്ക്ക​രി​കി​ലെ ര​ണ്ടു റോ​ഡു​ക​ൾ ചെ​ളി​ക്കു​ള​മാ​യി. പ​ള്ളു​ർ – പാ​റാ​ൽ റോ​ഡ്, പ​ള്ളൂ​ർ ന​ട​വ​യ​ൽ റോ​ഡ് എ​ന്നി​വ​യാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​യ​ത്.

ബൈ​പാ​സ് പാ​ത​യ്ക്കാ​യി പ​ള്ളു​ർ – മാ​ഹി റോ​ഡി​ൽ കു​ഞ്ഞി​പ്പു​ര മു​ക്കി​ന് സ​മീ​പം റോ​ഡ് മു​റി​ച്ചി​രു​ന്നു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കു​ഞ്ഞി​പ്പു​ര മു​ക്ക് തി​രി​ഞ്ഞ്a പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ പ​ള്ളു​ർ – പാ​റാ​ൽ റോ​ഡി​ലേ​ക്ക് ക​യ​റി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

മാ​ഹി ബൈ​പാ​സ് പാ​ത​യി​ൽ നി​ന്ന് മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഈ ​റോ​ഡി​ലേ​ക്ക് ചെ​ളി ഒ​ലി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യാ​ത്ര ദു​ഷ്ക​ര​മാ​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി മ​റി​യു​ന്നു​മു​ണ്ട്.

ബൈ​പ്പാ​സ് ക​ട​ന്നു​പോ​കാ​ൻ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന പ​ള്ളൂ​ർ ന​ട​വ​യ​ൽ റോ​ഡി​ന്‍റെ സ്ഥി​തി​യും പ​രി​താ​പ​ക​ര​മാ​ണ്. പാ​ല​ത്തി​നു​ള്ളി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.കാ​റു​ക​ള​ട​ക്കം ചെ​ളി​യി​ൽ അ​മ​ർ​ന്നു പോ​കു​ക​യാ​ണ്.

അ​തി​നി​ടെ മാ​ഹി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​മ​ൻ ശ​ർ​മ്മ, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഒ.​പ്ര​ദീ​പ് കു​മാ​ർ, മാ​ഹി ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ സു​നി​ൽ​കു​മാ​ർ, മാ​ഹി ബൈ​പ്പാ​സ് എ.​ജി.​എം.​അ​നി​ൽ ,അ​സി.​എ​ൻ​ജി​നീ​യ​ർ അ​തു​ൽ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച ര​ണ്ട് റോ​ഡു​ക​ളും സ​ന്ദ​ർ​ശി​ച്ചു.

Related posts

Leave a Comment