വി​ല കൂ​ടി, ആ​ർ​ക്കും വാ​ങ്ങാം; മാ​ഹി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കും

മാ​ഹി: എ​ഴു​പ​ത് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മാ​ഹി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തു​റ​ക്കും. രാ​വി​ലെ 11ന് ​തു​റ​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.​എ​ന്നാ​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന് ക​രു​തി നി​ര​വ​ധി പേ​ർ മ​ദ്യ​ത്തി​നാ​യി മാ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു.

ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യി​ല്ല.

154 ജ​ന​പ്രി​യ ബ്രാ​ൻ​ഡു​ക​ൾ​ക്ക് കോ​വി​ഡ് സ്പെ​ഷ​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി ചു​മ​ത്തി മ​ദ്യ​വി​ല കേ​ര​ള​ത്തി​ലെ വി​ല​യു​മാ​യി ഏ​കീ​ക​രി​ച്ചി​ട്ടു​ണ്ട്.​കേ​ര​ള​ത്തി​ൽ വി​ല്പ​ന​യി​ല്ലാ​ത്ത മ​ദ്യ​ത്തി​ന് 30 ശ​ത​മാ​ന​വും എ​ക്സൈ​സ് ഡ്യൂ​ട്ടി ചു​മ​ത്തി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഓ​ൺ​ലൈ​ൻ വ​ഴി മ​ദ്യം വി​ല്പ​ന ന​ട​ത്താ​മെ​ന്ന് സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഒ​ഴി​വാ​ക്കി. പു​റ​ത്ത് നി​ന്ന് വ​രു​ന്ന​വ​ർ​ക്കും മ​ദ്യം ല​ഭി​ക്കും

Related posts

Leave a Comment