ലോക്കലുകള്‍ ബുദ്ധിമുട്ടട്ടെ..! വിവിഐപി സന്ദര്‍ശനം: നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

TVM-RAOD-CLOSEതിരുവനന്തപുരം: ഇന്നു രാവിലെ  മുതല്‍ വൈകുന്നേരം ഏഴുവരെ ശംഖുമുഖം ഓള്‍സെയിന്‍സ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്ക്വയര്‍, അണ്ടര്‍ പാസ്സ്, ബേക്കറി, വഴുതക്കാട്, സാനഡു, തൈക്കാട്, പാളയം, വിജെടി റൂട്ടിലുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഏര്‍പ്പെടുത്തി. ശംഖുമുഖം-ചാക്ക റോഡിലും പേട്ട – ജനറല്‍ ഹോസ്പിറ്റല്‍, ആശാന്‍സ്ക്വയര്‍-അണ്ടര്‍ പാസ്സ്, ബേക്കറി, തൈക്കാട് റോഡിലും എയര്‍പോര്‍ട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, ഈഞ്ചക്കല്‍, ചാക്ക റോഡിലും ഇന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.

നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ ശംഖുമുഖം, ഓള്‍സെയിന്‍സ്, ചാക്ക, വെണ്‍പാലവട്ടം, കുഴിവിള, മുക്കോലയ്ക്കല്‍, ടെക്‌നോപാര്‍ക്ക്, ആറ്റിന്‍കുഴി, കഴക്കൂട്ടം, കാര്യവട്ടം റൂട്ടിലുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കം.ശംഖുമുഖം-ഓള്‍സെയിന്‍സ്-ചാക്ക റോഡിലും ചാക്ക-വെണ്‍പാലവട്ടം – കുഴിവിള, കഴക്കൂട്ടം – ബൈപ്പാസ് റോഡിലും, കഴക്കൂട്ടം – കാര്യവട്ടം, ശ്രീകാര്യം, എന്‍എച്ച് റോഡിലും എയര്‍പോര്‍ട്ട് – വലിയതുറ – പൊന്നറപ്പാലം – കല്ലുംമൂട് – ഈഞ്ചക്കല്‍ – ചാക്ക റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.

ചാക്ക – പേട്ട – പാറ്റൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ – ആശാന്‍ സ്ക്വയര്‍ – പാളയം – ആര്‍ആര്‍ ലാമ്പ് – മ്യൂസിയം – വെള്ളയമ്പലം – രാജ്ഭവന്‍ റോഡിലും പേട്ട – മെഡിക്കല്‍ കോളജ് – ഉള്ളൂര്‍ റോഡിലും, ഉള്ളൂര്‍ – ശ്രീകാര്യം – ചാവടിമുക്ക് – കാര്യവട്ടം – കഴക്കൂട്ടം റോഡിലും വാഹനങ്ങള്‍ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

ചാക്ക- ഈഞ്ചയ്ക്കല്‍ രൂട്ടിലും ചാക്ക – കഴക്കൂട്ടം ബൈപ്പാസ് റോഡിലും അന്നേ ദിവസം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. മേല്‍ പറഞ്ഞ റോഡുകളിലും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും കര്‍ശന പാര്‍ക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കുന്നതും. യാതൊരു കാരുണവശാലും റോഡുകളില്‍ മാര്‍ഗതടസം സൃഷ്ടിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതുമാണ്.

ദേശീയ പാതയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വാഹനങ്ങള്‍ അന്നേദിവസം രാവിലെ 10 മുതല്‍ വെട്ടുറോഡ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപാസ് റോഡിലൂടെ കാട്ടായിക്കോണം ജംഗ്ഷനിലെത്തി തിരിഞ്ഞ് ശ്രീകാര്യം ഭാഗത്തേക്ക് പോകേണ്ടതാണ്.തമ്പാനൂരി# നിന്നും ദേശീയപാതവഴി ആറ്റിങ്ങല്‍ – കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കേശവദാസപുരത്ത് നിന്നോ ശ്രീകാര്യം ഭാഗത്തു നിന്നോ തിരിഞ്ഞു പോകേണ്ടതാണ്. തിരുവല്ലം ഭാഗത്തു നിന്നും ബൈപാസ് വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലുംമൂട് നിന്നും തിരിഞ്ഞ് പൊന്നറപ്പാലം – വലിയതുറ – ശംഖുമുഖം – വെട്ടുകാട് – വേളി – തുമ്പ വഴി പോകേണ്ടതാണ്.

കഴക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ഭാഗത്തു നിന്നും കോവളം, വിഴിഞ്ഞം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും തിരിഞ്ഞ് മേനംകുളം – തുമ്പ – വേളി – വെട്ടുകാട് വഴി പോകേണ്ടതാണ്.എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ കാലേകൂട്ടി ഗതാഗത തിരക്ക് കണക്കിലെടുത്ത് യാത്രകള്‍ ക്രമീകരിക്കേണ്ടതും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഓള്‍സെയിന്‍സ് – ശംഖുമുഖം റൂട്ട് ഒഴിവാക്കി ഈഞ്ചയ്ക്കല്‍-കല്ലുംമൂട് – വലിയതുറ വഴിയോ തുമ്പ – വേളി – വെട്ടുകാട് വഴിയോ പോകേണ്ടതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതും ആയതിനു വിപരീതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ റിക്കവറി ഉപയോഗിച്ച് മാറ്റുന്നതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഫോണ്‍ : 9497987001, 02, 0471-2558731, 32.

Related posts