അപകടം സംഭവിച്ചാലേ ഉണരൂ… വാട്ടർ അഥോറിറ്റി  പൈപ്പിടാൻ നിർമിച്ച  ചാ​ൽ​ നി​ക​ത്തി​യി​ല്ല; വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​യ്ക്കു ഭീ​ഷ​ണിയായി കുഴി

ചി​റ്റൂ​ർ: വാ​ട്ട​ർ അ​ഥോ​റി​റ്റി ചി​റ്റൂ​ർ കാ​ര്യാ​ല​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന വ​ട​വ​ന്നൂ​ർ വ​ൻ​കി​ട കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കാ​യി പൈ​പ്പി​ടാ​ൻ ചാ​ൽ​കീ​റി​യ​ത് നി​ക​ത്താ​തെ രൂ​പം​കൊ​ണ്ട ഗ​ർ​ത്തം മേ​ട്ടു​പ്പാ​ള​യം-​അ​ത്തി​മ​ണി പ്ര​ധാ​ന​പാ​ത​യി​ൽ വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​യ്ക്കു ഭീ​ഷ​ണി​യാ​യി.

വ​ലി​യ പൈ​പ്പി​ട്ട​തി​നു​ശേ​ഷം ചാ​ലി​ൽ വേ​ണ്ട​തോ​തി​ൽ മ​ണ്ണി​ടാ​തി​രു​ന്ന​താ​ണ് റോ​ഡു​വ​ക്കി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ​മാ​സം ഗ​ർ​ത്ത​ത്തി​ൽ ലോ​റി ഇ​റ​ങ്ങി അ​പ​ക​ട​വു​മു​ണ്ടാ​യി. ചി​റ്റൂ​ർ പു​ഴ​പ്പാ​ല​ത്തു​നി​ന്നും പൊ​ക്കു​ന്നി​യി​ൽ നി​ർ​മി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് കൂ​മ​ൻ​കാ​ട്-​അ​ത്തി​മ​ണി വ​ഴി പൈ​പ്പു​ലൈ​ൻ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

മീ​നാ​ക്ഷി​പു​രം-​ത​ത്ത​മം​ഗ​ലം സം​സ്ഥാ​ന​പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന​തു​മാ​യ റോ​ഡ​രി​കി​ലാ​ണ് ഗ​ർ​ത്തം രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ത്ര​യും​വേ​ഗം റോ​ഡ​രി​കി​ലെ പൈ​പ്പു​ലൈ​നി​നാ​യി നി​ർ​മി​ച്ച ചാ​ൽ സു​ര​ക്ഷി​ത​മാ​യി മൂ​ട​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts