റോ​ഡി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ല്‍ റീ​ത്ത് വ​ച്ച് അ​നു​ശോ​ച​നം; റോഡ് നിർമാണത്തിൽ അ​ധി​കൃ​തർകാണിക്കുന്ന അ​വ​ഗ​ണ​ന​യ്ക്കെതിരേ വ്യത്യസ്തമായ പ്രതിഷേധം


പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍-​അ​ന്നൂ​ര്‍-​വെ​ള്ളൂ​ര്‍ റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​രു​ടെ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധം. റോ​ഡി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​ന​മെ​ന്നെ​ഴു​തി​യ ബാ​ന​ര്‍ കെ​ട്ടി റീ​ത്ത് വെ​ച്ചു​കൊ​ണ്ടാ​ണ്പ്ര​തി​ഷേ​ധം.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​തു​റ​പ്പി​ക്കാ​നു​ള്ള പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.ന​ഗ​ര​സ​ഭ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ പ​യ്യ​ന്നൂ​ര്‍ -അ​ന്നൂ​ര്‍ -വെ​ള്ളൂ​രി​ലൂ​ടെ​യു​ള്ള നാ​ട്ടു​കാ​രു​ടെ ദു​രി​ത​യാ​ത്ര മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന​താ​ണ്.

പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് അ​ന്നൂ​ര്‍ , കാ​റ​മേ​ല്‍ വ​ഴി വെ​ള്ളൂ​ര്‍ ദേ​ശീ​യ​പാ​ത വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 2018-19 വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റ് ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് പ​ണി തു​ട​ങ്ങി​യ​ത്. എ​ട്ടു കോ​ടി രൂ​പ ചി​ല​വി​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലും 5.50 മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി​യാ​ണ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്.

പ​യ്യ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ബ​സാ​റി​ല്‍ നി​ന്ന് അ​ന്നൂ​ര്‍ സ​ത്യ​ന്‍ ആ​ര്‍​ട്‌​സ് ക്ല​ബ് വ​രെ​യു​ള്ള ഭാ​ഗം മെ​ക്കാ​ഡം ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി. മ​റു​ഭാ​ഗം കി​ള​ച്ചു​മ​റി​ച്ചി​ട്ട​നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ പി​ന്നീ​ടു​ള്ള പ​കു​തി ടാ​ര്‍ ചെ​യ്ത ഭാ​ഗ​ത്തു കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ളെ​ല്ലാം ക​ട​ന്നു പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്

ബ​സ് സ​ര്‍​വ്വീ​സ് കു​റ​വാ​യ ഈ ​പ്ര​ദേ​ശ​ത്ത് ആ​ളു​ക​ള്‍ ഓ​ട്ടോ​റി​ക്ഷ​യെ​യാ​ണ് കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. പൊ​ട്ടി​പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ പോ​കാ​ന്‍ മ​ടി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. പാ​തി വ​ഴി​യി​ല്‍ നി​ര്‍​ത്തി​യ റോ​ഡ് പ​ണി ഫ​ല​ത്തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ഗു​ണ​ത്തെ​ക്കാ​ളേ​റെ ദു​രി​ത​മാ​ണ് സ​മ്മാ​നി​ച്ച​ത്.

റോ​ഡ് പ​ണി പാ​തി​വ​ഴി​യി​ലാ​ക്കി​യി​ട്ട് ക​രാ​റു​കാ​ര​ന്‍ പോ​യ​ത് അ​ന്വേ​ഷി​ക്ക​ണെ​മ​ന്നും പ​ണി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി എ​ത്ര​യും പെ​ട്ടെ​ന്ന് അ​ധി​കൃ​ത​ര്‍ കൈ​ക്കൊ​ള്ള​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ നോ​ര്‍​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ഡ​ബ്‌​ളു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്നും ദു​രി​ത​യാ​ത്ര​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ലു​ള്ള നാ​ട്ടു​കാ​രു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധ​മാ​ണ് ഇ​ന്ന​ലെ ക​ണ്ട​ത്. കു​രു​ക്ഷേ​ത്ര അ​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് കെ.​കെ.​രാ​മ​ദാ​സ്, ടി. ​രാ​മ​കൃ​ഷ്ണ​ന്‍, വി.​കെ. സോ​മ​ന്‍, എം.​പി. പ്ര​ഭാ​ക​ര​ന്‍, കെ.​കെ. സു​രേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment