ചാടിയും വീണും നീന്തിയും കടക്കേണ്ടത് നാലു കിലോമീറ്റർ; തെ​ങ്ക​ര അ​ന്പം​കു​ന്ന് റോ​ഡിൽ  കുഴികളുടെ പെരുംപൂരം!


മ​ണ്ണാ​ർ​ക്കാ​ട്: ത​ക​ർ​ന്നു ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ തെ​ങ്ക​ര-​അ​ന്പം​കു​ന്ന് റോ​ഡി​ന്‍റെ ദു​രി​ത​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. നി​ല​വി​ൽ റോ​ഡി​ൽ കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​ണ്. നാ​ലു​കി​ലോ​മീ​റ്റ​ർ യാ​ത്ര മി​ക്ക​വ​ർ​ക്കും അ​സാ​ധ്യ​മാ​ക്കും.

കാ​ഞ്ഞി​ര​പ്പു​ഴ തെ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​ന്പം​കു​ന്ന് റോ​ഡി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സ്ഥി​തി​യാ​ണി​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ങ്ക​ര ക​നാ​ൽ ജം​ഗ്ഷ​ൻ​മു​ത​ൽ കാ​ഞ്ഞി​രം വ​രെ​യു​ള്ള ആ​റു​കി​ലോ​മീ​റ്റ​ർ റോ​ഡ് പൂ​ർ​ണ​മാ​യും ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ചെ​റി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡി​ന്‍റെ ഓ​രോ ഭാ​ഗ​വും ടാ​ർ ചെ​യ്യു​ന്പോ​ഴേ​യ്ക്കും അ​ടു​ത്ത​ഭാ​ഗം പൊ​ളി​യും. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ൽ ചെ​ളി​നി​റ​ഞ്ഞ​തു​മൂ​ലം കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. അ​ന്പം​കു​ന്ന് കോ​യാ​ക്ക ഫ​ണ്ട്, അ​ന്പം​കു​ന്ന് ബീ​രാ​ൻ ഒൗ​ലി​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യു​മാ​ണി​ത്.

തെ​ങ്ക​ര ക​നാ​ൽ ജം​ഗ്ഷ​നി​ൽ​നി​ന്നും നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കാ​ഞ്ഞി​രം​മു​ത​ൽ അ​ന്പം​കു​ന്ന് വ​രെ​യു​ള്ള ഭാ​ഗം ടാ​ർ ചെ​യ്തി​രു​ന്നു.

ഇ​വി​ടെ​നി​ന്നും തെ​ങ്ക​ര​യി​ലേ​ക്കു​ള്ള റോ​ഡാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. നി​ര​വ​ധി​ത​വ​ണ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

വ​ലി​യ ഫ​ണ്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ റോ​ഡി​ന്‍റെ പൂ​ർ​ണ ടാ​റിം​ഗ് ന​ട​ത്തു​വാ​ൻ ക​ഴി​യൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ​യു​ടെ അ​സ​റ്റ് ഫ​ണ്ട് ഉ​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷം രൂ​പ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​ക്ഷേ ഇ​തു​കൊ​ണ്ട് പൂ​ർ​ണ​മാ​യും ടാ​റിം​ഗ് ന​ട​ക്കു​ക​യി​ല്ലെന്നു വിദഗ്ധർ പറയുന്നു.

Related posts

Leave a Comment